Friday, August 17, 2007

വെളിച്ചം

ശാസനയുടെ കനമുള്ള അച്ചന്റെ സ്നേഹെപ്പെട്ട നിഴല്‍
അടുപ്പിലെ തീക്കുട്ടികള്‍ പുകച്ചുമരില്‍
വരച്ച് അമ്മയുടെ പാവം പിടിച്ച നിഴല്‍…………
വിശപ്പ് ചവുട്ടിപ്പൊട്ടിച്ച് ഞങള്‍ നടന്ന വഴികളില്‍ തണലായ
മരങള്‍ , സ്കുളിലെത്തുമ്പൊ‍ഴെക്കും
മാധവന്‍ മാഷും കുട്ടിമാളു ടീച്ചറുമായി മാറിയിരുന്നു……
വെറും രണ്ടടി കൊണ്ട് എന്റെ നിഴലളന്ന
നിനക്ക് മുന്നില്‍ ഞാന്‍ തല കുനിച്ചു
സൌഹ്രദത്തിന്റെ അഗാധതകളിലെ
ക്കെന്നെ ചവുട്ടിത്ത്താഴ്ത്ത്തിയാലും……………
കണ്ടു തീര്‍ന്നിട്ടും ഞാന്‍ നിന്റെ കണ്ണുകളില്‍
ബാക്കിയാവുന്നതിനും മുൻപ്………………………………………………
നമുക്കു പിന്നിലെപ്പോഴൊ നമ്മുടെ നിഴലുകള്‍
തൊട്ടറിഞ്ഞതിനും പിന്നെയാണ്‍ പരസ്പരം നാം നിഴലുകളായത്
സന്ധ്യയക്ക് നിന്നിളം മുടിനാരു കത്തിയ മണം പേറി
രാത്രി വന്നു,നിന്റെ കൺ തടങളിലും ചിരിയിറക്കങളിലും
ഞാന്‍ അറിഞ്ഞിരുന്ന നിഴലുകൾ തേടി‍………………..
എന്റെ പകൽക്കിനാവുകളിലെ മങ്ങിയ നിഴലുകള്‍ കൂടി
രാത്രിയുടെ ചിരിയില്‍ എരിഞ്ഞു പോയി..

ഇനി പോയേ തീരൂ
സിദ്ധാർഥ രാജകുമാരെന്റെ,
നിഴലുകലില്ലാത്ത
ദു:ഖങ്ങളില്ലാത്ത ഈകൊട്ടാരം വിട്ട്...

posted by R.K.Biju Kootalida @ 9:59 AM   10 Comments

Wednesday, August 15, 2007

പനിമതി

മഴ ചാറി വയല്‍ നിറഞ്ഞ് ദിനങളിലെ
അതേ നീറിക്കൊണ്ട്ളള പനി
സര്‍ബ്ബത്ത്, തേങ്ങാക്കൊത്തും മിക്സ്ചറും
പനിപ്പൂതികള്‍ പഴയതു തന്നെ
കണ്ണിമകള്‍ കനം തൂങ്ങി കാ‍ഴ്ച്പ്പാടുകളിലേക്കിറങുന്നു
പനിയെന്റെതു തന്നെയോ……………….
ന്യൂസ് അവറും പത്രവും മാത്ര മല്ല
നീയും വരെണട് പനിമതീ
ചോ൪ച്ചകളടച്ച് എനിക്ക് സ്വന്തമയൊന്ന്
പനിച്ചു കിടക്കണം
പക്ഷെ……………………………………………
ചുക്കു കാപ്പിയില്ലാതെ,നെറ്റിയില്‍
നന്ച്ചിട്ട കീറതുണിയില്ലാതെ, അമമയില്ലാതെ എന്ടെ
പനിയെങിനെ……………………
………..

posted by R.K.Biju Kootalida @ 10:36 AM   1 Comments


MISS CALL...........
നീ പറയാനാഞ്ഞതിനോ,
ഞാ൯ കാതോ൪ത്തത്തിനോ,
ഇടയ്ക്ക് പിടഞ്ഞു വീണവ.......

posted by R.K.Biju Kootalida @ 10:33 AM   5 Comments