മതെതര ഓര്‍ക്കൂട്ട്.....
നേര്‍ക്കു നേര്‍ നോട്ടങളിലെ മുള്ളുകളും,പുറംമ്പോക്കുകളിലെ ഏകാന്തതയും,പറിഞ്ഞു പോരുംമ്പോളുള്ള വേദനയും ഇല്ലെന്നു കേട്ടാണു ഇവിടെയെത്തിയെത്.പൂജ്യുത്തിനും ഒന്നിനും ഇടക്കുള്ള ഈ ലോകം സമത്വസുന്ദരമാണെന്നു കേട്ടിരുന്നു.ഇറാഖിലെ പട്ടിണി കിടക്കുന്ന കുഞ്ഞുങളോട് സങ്കടപ്പെടാനും,ഇസ്ലാമാബാദിൽ മരുന്നു കട നടത്തുന്ന അസീസിനൊട് സ്നേഹപ്പെടാനും,ബുഷിനെതിരെ രോഷത്തിന്റെ മുന്നണിയുണ്ടാക്കാനും,എഡിബി രേഖകള് വലിച്ചു നീര്‍ത്തി നോക്കാനും സ്വാതന്ത്ര്വമുള്ള ഏക മാധ്യമം
ഇടക്കെത്തിപ്പെട്ട ഓര്‍ക്കുട്ടില്‍ സ്നേഹതാപങളുടെ ഡിജിറ്റൽ വിയര്‍പ്പും നിശ്വാസവും ഉണ്ടായിരുന്നു.ഓര്‍ക്കുട്ടില്‍ വെറുതെ നടക്കാനിറങ്ങിയ
ഒരു ദിവസം പെട്ടെന്ന് മുന്നിലൊരു കമ്മ്യൂണിട്ടി--നംബൂതിരി ,കയറി നോക്കി, 21 നൂറ്റാണ്ടല്ലെ എന്നാ പേടിക്കാനാ…,ഇന്ത്യയില്‍ ബീഹാറിലോ ആന്ദ്രയിലോ ഏതോ ചില കുഗ്രമാങ്ങളിലെ ഇപ്പോള്‍ ജാതി വ്യവസ്ഥ നിലവിലുള്ളൂ എന്നാണ് വിവരമുള്ള സാംസ്‌കാരിക ജീവികള്‍ പറയുന്നത് .ഓം എന്നെഴുതിയ പ്രൊഫൈല്‍ ഫോട്ടോ ക്ലിക്കി(പൂക്കുട്ടിയെ മനസ്സില്‍ ധ്യാനിച്ച് ) അങ്ങട്ട് കടന്നു.എടുത്തിട്ട പോലെ നാലുകെട്ടിന്റെ തിരുമുട്ടത്ത്തിലാണ് വീണത് , നാലും കൂട്ടി മുറുക്കി തിരുവാതിര കാണുന്ന ആഡ്യന്‍ നംബൂര്യാറ് വെടി പൊട്ടിച്ചങനെ ഇരിക്കുന്നു,കോളാമ്പി പിടിക്കാന്‍ ഒരു കോന്തന്‍ വളഞ്ഞ കുത്തി നില്‍ക്കുന്നുണ്ട് …….പെട്ടെന്നാണ് താണ ജാതിയാണെന്ന ഓര്‍മ വന്നത് ,ഒരാന്തലോടെ,,ഇല്ലത്തിന്റെ വടെക്കെ മുറ്റം വഴി ചാടി ഇറങിയെത് ഒരു ഓറ്ക്കൂട്ടിയന്‍ ഇടവ്ഴിയിലാണ്.വേലിക്കല് ഒരു ലിങ്ക് അസംബന്ധമായി നില്‍ക്കുന്നു നായര്‍ കമ്മ്യൂണിട്ടി.ഡിജിട്ടല് ചൂട്ടുമായി ഇതിലെ ആരെങ്കിലും പൊകാറുന്ഡൊ എന്നറിയില്ല…
നായര് കമ്മ്യൂനിട്ടിയില് മലബാര് നായര്,തെക്കന്‍ നായര്,വ്യാപാരീ നായര് ,മേനോന്‍ തുടങിയ സകലമാന നായമ്മാർക്കും വെവ്വേറെ കരയോഗ ലിങ്കുകളുണ്ട്…….
ഒരു പുലയ കമ്മ്യൂനിട്ടിയോ,പറയ കമ്മുണിട്ടിയോ ഇല്ല എന്നാണ് ഓര്‍ക്കുട്ട് സെര്‍ച്ച് ഉത്തരം ത ന്നത്.ഇനി ഉണ്ടെങ്കിൽ പെണ്ണുങൾ മാറു മറക്കാത്ത ഫോട്ടൊ കൊടുക്കണം എന്ന ഒരു തിട്ടൂരം ഇറങിക്കൂട എന്നില്ല.എങാനും ഒരു താണ ജാതിയില് പെട്ടവന്‍, profilil ജാതി കാണിച്ചവൻ ഒരു നംബൂരി കമ്മ്യൂണിട്ടിയില് കയറിപ്പോയാല് ആരാണാവോ ശുദ്ധികലശം നടത്തുക…………….
.കൂട്ടരെ,നമുക്കിനിയും ഇതു പോലെ കമ്മ്യൂനിട്ടികളുണ്ടാവണം..ഇളം പച്ച കലര്‍ന്ന ഓര്‍ക്കൂട്ടിയൻ വിന്‍ഡൊകളില് നമുക്ക് ഇല്ലിക്കണ കൊണ്ട് വേലി കെട്ടണം.പ്രവേശനം നായര്‍ക്കു മാത്രം,അല്ലെങ്കില്‍ നംബുരീക്ക് മാത്രം.
ഇന്നും സാറു നംബൂരിയാണെന്നറിഞ്ഞാല്‍ പുളകം കൊള്ളുന്ന ,സഖാവു നംബൂരിയാകുമ്പൊള്‍ ഉശിരു കൂടുന്ന കേരളീയ മനസിനു ഓര്‍ക്കുട്ടിനു നല്‍കാന്‍ ഇത്രൊയൊക്കെയെ ഉണ്ടാകൂ...
വിവേകാനന്ദൻ പറയാനുള്ളത് പണ്ടെ പറഞ്ഞു.
13 Comments:
At March 20, 2008 at 7:28 PM ,
പാമരന്‍ said...
സത്യം...! ഞാനും കണ്ടു ഞെട്ടിയിട്ടുണ്ട്.. എന്തൊരു അവലക്ഷണം പിടിച്ച ഏര്‍പ്പാട്..
At April 22, 2008 at 5:22 AM ,
Anonymous said...
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Telefone VoIP, I hope you enjoy. The address is http://telefone-voip.blogspot.com. A hug.
At June 2, 2008 at 7:56 AM ,
ഏറുമാടം മാസിക said...
ബിജു....
ഉഗ്രന്‍....നിലവാരമുല്ല നല്ല രചനകള്‍ ഉല്‍പ്പെടുത്തുക.സ്രധ്ധിക്കപ്പെടും
At June 3, 2008 at 3:05 AM ,
ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...
എന്തുകൊണ്ട് ‘പുലയ’ കമ്യൂണിറ്റി ഉണ്ടായിക്കൂടാ..
സ്വന്തം ജാതിയില്‍ അഭിമാനിക്കാന്‍ പുലയനും പരയനും ഇനിയും പടിക്കേണ്ടിയിരിക്കുന്നു.
പേരിന്റെ കൂടെ ജാതിപ്പേരും ചേര്‍ക്കുന്ന പണി പുലയനും ചാത്തനും തുടങ്ങട്ടെ, എന്നിട്ടതില്‍ അഭിമാനിക്കട്ടെ.
ഉദാ: ബിജു കെ. പുലയന്‍
At July 24, 2008 at 3:37 AM ,
Sreejith Sreedharan said...
This comment has been removed by the author.
At July 24, 2008 at 10:59 AM ,
Bhavya.B said...
Much relevent a thought!
At March 19, 2009 at 9:43 PM ,
Hareesh Kottor said...
Mathethara ORKUT Nannayirikkunnu........Bhashayil palathum cheyyanulla kazhivund......
At November 17, 2009 at 7:09 AM ,
mywils said...
നന്നായിട്ടുണ്ട്, പഴമയിലേക്കുള്ള മടക്കം എന്നാ മറ പിടിച്ചു പഴയ അനാചാരങ്ങളെ തിരികെ കൊണ്ട് വരാന്‍ ശ്രമിക്കുന്ന കുടില മനസുകള്‍ക്ക് വല്ലപ്പോഴും ഇത്തരം shock treatments വേണം...
Good work... Keep it up dear...
At November 25, 2009 at 9:10 AM ,
Anonymous said...
''നിന്ന കഴുവില്‍ ചെന്നു കയറുക'' എന്നൊരു ചൊല്ലുണ്ട്...
ഓര്‍കുട്ടില്‍ പതിനായിരക്കണക്കിനു കമ്മ്യൂണിറ്റികള്‍ ഉണ്ട്...അതിന്റെയെല്ലാം പിറകെ പോകേണ്ട കാര്യമില്ലല്ലോ... ആവശ്യമുള്ളത് സ്വീകരിക്കുക... അതെല്ലേ വേണ്ടൂ... നമുക്കു വേണ്ട കമ്മ്യൂണിറ്റി ഇല്ല എന്നാണ് ഓര്‍ക്കുട്ട് ഉത്തരം തരുന്നതെങ്കില്‍ അത് ക്രീയേറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉണ്ടല്ലോ....പിന്നെ ഫോട്ടോ മാറ് മറച്ചു വേണോ.. മറക്കാതെ വേണോ എന്ന് ഓണര്‍ക്ക് തന്നെ തീരുമാനിക്കാം....ആ സ്വാതന്ത്യതിലും ആരും കൈകടത്തുന്ന പ്രവണത എന്തായാലും ഇന്നത്തെ കാലത്തു ഇല്ലതന്നെ.. "പട്ടി ഒട്ടു പുല്ലുതിന്നുകയുമില്ല...പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല ;'' എന്ന രീതി ഇന്നത്തെ ഹൈ ടെക് ജീവിതത്തിനു ഒട്ടും ചേര്‍ന്നതല്ല...
At December 13, 2009 at 2:35 AM ,
Rohith Krishnan said...
MATRUBHUMI AZCHAPATHIPILL VAYICHIRUNNU.EPPOLEVIDEYUM VAYICHU.WONDERFUL.I AM A NEW BLOGGER.I WOULD LIKE YOU TO GIVE ME ADVICES ON MY BLOG.CHETTANTU VENDI,UNNIKUTTAN.
At December 13, 2009 at 2:36 AM ,
Rohith Krishnan said...
MATRUBHUMI AZCHAPATHIPILL VAYICHIRUNNU.EPPOLEVIDEYUM VAYICHU.WONDERFUL.I AM A NEW BLOGGER.I WOULD LIKE YOU TO GIVE ME ADVICES ON MY BLOG.CHETTANTU VENDI,UNNIKUTTAN.
At December 18, 2009 at 9:16 AM ,
kuttipparus world said...
I read this blog in mathrubhumi.caste thinking is a canker - even when people say they dont believe in 'jathi,jathakam,tholivelupp(skin colour)'-deep in their minds - its stiil there - and in kerala, mallus know how to appear modern & be conservative and ugly inside...
At January 25, 2010 at 12:17 PM ,
Anonymous said...
Ithu Vayichu.. njanum kidungi... tottu koodaaymayum, teendalum mattum innum... avarnarennu swayam vilikunnavarkidayilundallo ennorkumbol....entha parayaa..
Post a Comment
Subscribe to Post Comments [Atom]
<< Home