Wednesday, July 9, 2008

പഴയ പള്ളിക്കൂടമേ നന്ദി



നിന്റെ കന്നു വാഴയുടെ നല്ല കൂമ്പിനുള്ളത്
നിന്റെ തന്നെ കൂമ്പടയ്ക്കുമ്പൊഴും നീ
ഡോക്ടറാവണാം എന്നാറ്റിയാറ്റി പറഞ്ഞിരുന്നു…

ഫിഫ്റ്റി-ഫിഫ്റ്റി എന്നാലൊരു കൂടിയ മധുരമുള്ള
ബിസ്കറ്റാണെന്ന് ഇന്നലെ നിന്റെ അനിയത്തി
പരഞ്ഞു ചിരിച്ചു,ശൂദ്ര വിദ്യാഭ്യാസം ആഗലേയം
അവൾക്കു ഭിക്ഷയായും, വെളിപാടായി വരുമെന്ന
പൂതിയും നൽകുന്നുണ്ട്..

പന്ത്രണ്ടു വരെ പാൽ‌പ്പായസം പിന്നെ നീ
ഏട്ടനെപ്പോലെ വിഷപ്പായസം കുടിക്കേണ്ടി
വരില്ല,രാമേട്ടന്റെ അനാദിപ്പീടികയിൽ തെക്കോട്ട്
തൂങിയാടുന്ന ഇളയ ടൂറിസം മാപ്പിൽ നിന്നെ
ചുവപ്പായി അടയാളപ്പെടുത്തിയിരിക്കുന്നു….

പ്രതീതി യാഥാർത്ഥ്യങൾക്കിടയ്ക് ഞാൻ
ചെയ്യാൻ മറന്നു പോയ ആത്മഹത്യയ്ക്ക്,
പഴയ പള്ളിക്കൂടമേ ന
ന്ദി

posted by R.K.Biju Kootalida @ 10:16 PM   7 Comments

കരഞ്ഞത്….

രണ്ടു ദശാംശ സ്ഥാനമെങ്കിലും തിട്ടമായി അവനളന്നിട്ട
നിന്റെ പ്രണയെത്തെക്കുറിച്ചോർത്താവാം……….

ചിരിക്കുമ്പോഴടയുന്നാ കണ്ണുകളാൽ, മരിച്ചു പോയ
അനിയൻ കൊഞ്ചി വാങിയ മിഠായിക്ക്ഷ്ണങളാവാം….

കീറിയെറിഞ്ഞിറങിപ്പോകുമ്പോൾ കണ്ട അഴുകിയ
വാത്സ്ല്യ് മാവാം……

അല്ലെങ്കിൽ അൽ‌പ്പം മുൻപു മാത്രം പെയ്തു തീർന്ന
ദുരന്താനായികയുടെ കണ്ണീർ ബാക്കിയുമാവാം……

വഴി വിളക്കുകളും മഴയും ,ഇരുളിൻ കൂര മാന്തി കയറിയിറങുന്നാ
വിശുദ്ധ സൈഡ് ഗ്ലാസിലേക്ക് ഇതിനൊന്നിനുമല്ലെങ്കിൽ
എന്തിനാണു സഹയാത്രികേ നീ
കരഞ്ഞിറങിക്കൊണ്ടിരിക്കുന്ന്ത്
………..

posted by R.K.Biju Kootalida @ 9:54 PM   0 Comments