...............ബ്ലോഗ്സ്പോട്ട്.കോം
ഇന്നു ലേശം സമാധാനം ണ്ടെന്നു തോന്നുന്നു ....രാധാമ്മ പറഞ്ഞു .കരഞ്ഞു കച്ചു പോയ കണ്ണുകളില്‍ ഇത്തിരി ആശയുടെ തിളക്കം ഉള്ളതായി തോന്നി.ശരിയാണ് ഉണ്ണിക്കു എന്തോ മാറ്റം പോലെ ...കണ്ണുകള്‍ ഉഴറി നടക്കുന്നുണ്ട് ."തയ്യ്യുള്ളെലെ സുകു വന്നിക്ക്യാ ,ഇതെന്തു കിടപ്പാ ഉണ്ണ്യേ ഇണീക്ക് .."അമ്മ ഉണ്ണിയെ പതുക്കെ കുലുക്കി ,അപകടത്തിനു ശേഷം അവര്‍ ഉണ്ണിയെ രണ്ടിലോ മൂന്നിലോ പഠിയ്ക്കുന്ന ആ വികൃതി പയ്യനായാണ് കാണുന്നതെന്ന് എനിക്ക് തോന്നിയിരുന്നു..ഉണ്ണി സ്വയം എങ്ങേനെയാവംം കാണുന്നുണ്ടാവുക ........,വെറുതെ ഓടി നടക്കുന്ന കണ്ണുകളോടെ കിടക്കുന്ന ,തന്നെ അനുസരിക്കാത്ത ഉണ്ണിയെ നോക്കി പെട്ടെന്ന് രാധാമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു."സുക്വോ ഞ്ഞി ന്തെങ്കിലും പറഞ്ഞു നോക്ക് ,ങ്ങള് പണ്ടു സ്കൂളി പ്പോയതും ,കളിച്ചു നടന്നതും ,പഴേ കാര്യൊക്കെ ...ന്തെന്കിലോക്കെ ഓര്‍മ വന്നാലോ ന്റെ മോന് ...രാധാമ്മയെ ഞാന്‍ താങ്ങി പതുക്കെ ICU വിന്റെ പുറത്ത് കൊണ്ടു പോയി അനിതെചിയുടെ അടുത്താക്കി .തിരിച്ചു വീണ്ടും ഉണ്ണിയുടെ അടുത്ത് അവന്റെ കണ്ണുകളില്‍ നോക്കി കുറെ നേരം വെറുതെയിരുന്നു ,പിന്നിടെപ്പോഴോ ഞാന്‍ ഞങ്ങളൊരുമിച്ച് പഠിച്ച ആ കാലത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി 8C ,9 b ,10e ,രണ്ടാമത്തെ ബെഞ്ചിലിരുന്നു തൊട്ടു പിന്നിലെ കൂട്ടുകാരിയോട് സംസാരിക്കുന്ന മട്ടില്‍ നിന്നെ കടക്ഷിച്ചിരുന്ന നിന്റെ മാത്രം .. , സതീശന്‍ മാഷ് ട്രാന്‍സ്ഫര്‍ ആയി പോയപ്പോള്‍ പത്ത് ഇ കരഞ്ഞത് ,തിരക്കിട്ട് തിരക്കിട്ട് കയറിപ്പോന്ന ക്ലാസ്സ് മുറികളില്‍ പിന്നിട് വന്നെടുക്കമെന്നു നമ്മള്‍ ഇട്ടു പോന്ന വിലപ്പെട്ടതെന്തോക്കെയോ ,"ഇതെന്താ മാഷേ നിങ്ങളൊക്കെ ഇങ്ങെനെ തുടങ്ങിയാലോ ,നഴ്സിന്റെ ശബ്ദം ഞാന്‍ കരയുകയായിരുന്നു എന്നെന്നെ ബോധ്യപ്പെടുത്തി .പണ്ടു പാരലല്‍ കോളേജില്‍ ഞാന്‍ പഠിപ്പിച്ച കുട്ടി വലുതായി നഴ്സായി പോയതാണ്..അവളുടെ സമ്മതം വാങ്ങി ഞാന്‍ ബാഗില്‍ നിന്നും ലാപ്ടോപ് എടുത്തു ഓണ്‍ ചെയ്തു.ബില്‍ ഗെറ്റ്സിന്റെ വര്‍ണങ്ങള്‍ മരണ മുറിയിലേക്ക് വാരി വിതറി വിന്ഡോസ് വിവരദോഷിയായ ഒരു ടിവി അവതാരകയെപ്പോലെ മുന്നില്‍ ചിരിച്ചു നിന്നു .അഡ്രെസ്സ് ബാറില്‍ ഞാന്‍ പതിയെ ടൈപ്പ് ചെയ്തു,........................ബ്ലോഗ്.സ്പോട്ട്.കോംചളി വെള്ളം ഒലിച്ചിറങ്ങുന്ന ചന്ദന കളര്‍ യുണിഫോം ഇട്ട കുട്ടി ലോകത്തെ മുഴുവനാഴും കൊഞ്ഞനം കുത്തുന്നു .ഞങ്ങളൊരുമിച്ച് നീന്തി ക്കയറിയ പാടങ്ങളുടെ മുഴുവന്‍ ,കുളിര്‍ന്ന പച്ചപ്പ് ...തന്നെക്കുറിച്ചും ബ്ലോഗിനെക്കുറിച്ചും ഏതാനും വാക്കുകള്‍ മാത്രം ....ബൂലോകം ഇന്നു വരെ കണ്ട ഏറ്റവും മികച്ച സൃഷ്ടികള്‍ ..പൊതുവെ ബൂലോകരുടെ ഈസി റീഡിങിനു പറ്റിയതാണെന്ന് തോന്നിക്കുമെന്കിലും വായിചെത്ത്തുമ്പോള്‍ കാണാത്ത ചുരുള്‍ വഴികള്‍ ,കേള്‍ക്കാത്ത ശബ്ദങ്ങള്‍ ,അറിഞ്ഞു നമ്മള്‍ ഒഴിഞ്ഞു കളഞ്ഞ ചില ആരുമില്ലാത്ത നിലവിളികള്‍ ...ഉണ്ണി ഇത്രക്കും ജീനിയസാനെന്നു അവന് വേണ്ടി ഒരു ബ്ലോഗ് ഉണ്ടാക്കി കൊടുക്കുമ്പോള്‍ ഞാന്‍ കരുതിയിരുന്നില്ല .എന്തൊക്കെയോ ഉണ്ടെന്നു സ്വയം കരുതി അത് നാട്ടുകാരെ മുഴുവന്‍ കാണിക്കലും ,കൂട്ടുകാരെ മുഴുവന്‍ വിളിച്ചു കമന്റ് ഇടീക്കലും ,ഓരോ കമന്റിനും മറുപടിയിട്ട് കമന്റ് എണ്ണം കൂട്ടലും ഒക്കെ ആയി ഞങ്ങളൊക്കെ വിലസിയിരുന്ന ബൂലോകത്തിലേക്ക് നിശ്ശബ്ദനായിട്ടായിരുന്നു അവന്റെ വരവ് .റിയാലിറ്റി ഷോ ക്കാര് വോട്ട് ചോദിക്കുമ്പോലെ എന്റെ ബ്ലോഗ് കാണൂ കമന്റൂ എന്നുള്ള നിലവിളികളില്ല്ല ...ബൂലോകത്തെ കനക പിതാക്കന്മാരോന്നും പരിചയപ്പെടുത്താനില്ല .എന്നിട്ടും ഉണ്ണി മലയാളത്തിലെ മികച്ചൊരു ബ്ലോഗര്‍ ആയി...ലാപ്ടോപ് ഞാന്‍ ഉണ്ണിയുടെ കണ്ണിനു നേര്‍ക്കായി വെച്ചു .അവസാനത്തെ കവിതെക്ക് 35ത്തെ കമന്റായി വന്നത് ഒരു അനോണിമസിന്റെതാണ്.."ഇനിയും ഒരു ഒരുപാടെഴുതണം ലോകം അറിയുന്ന ആളായി മാറും ....പുതിയ പോസ്റ്റ് എന്താ ഇത്ര വൈകുന്നത് ..." ഈ അനോണിമസ് ആരാന്നു ചോദിച്ചപ്പോ ഉണ്ണി ചിരിച്ചു ഒഴിഞ്ഞു കളഞ്ഞതോര്‍മ വന്നു..ഉണ്ണി സ്ക്രീനിലേക്ക് തന്നെ നോക്കി കിടക്കുന്നു ..................ബ്ലോഗ്സ്പോട്ട്.കോം ലെ പച്ചപ്പ് അവന്റെ കണ്ണുകളില്‍ നിറയുന്നുണ്ട് ..ഉണ്ണി ,പുതിയ പോസ്റ്റ് വന്നിട്ട ഇന്നേക്ക് രണ്ടു മാസവും ൧൪ ദിവസവും കഴിഞ്ഞു .വായനക്കരെല്ല്ലാം അക്ഷമരായി കാത്തിരിക്കുന്നുസ്ക്രീനില്‍ നിന്നും എന്റെ മുഖത്തേക്ക് ഉണ്ണി നോക്കി, അവന്റെ കണ്ണുകള്‍ നിരന്ജോഴുകുന്നാണ്ടായിരുന്നു .ഞാന്‍ ഓടിപ്പോയി ഡോക്ടറെ കൂട്ടി വന്നു. ഉണ്ണിയുടെ കണ്ണുകള്‍ തുടച്ച് ഡോക്ടര്‍ എന്നോടു പറഞ്ഞു "ഉണ്ണിക്ക് ആരെയും മനസിലാവില്ല ,അത്രക്കും damaged ആണ് ബ്രെയിന്‍ ,കണ്ണുകള്‍ നിറഞ്ഞത് സുകുവിനെ മനസിലായിട്ടല്ല " ഡോക്ടര്‍ എന്റെ ചുമലില്‍ കൈ വച്ചിരുന്നു ..ഉണ്ണി എന്തിനാ കരഞ്ഞതെന്നു പണ്ടു എല്ലാവരും എന്നോടായിരുന്നു ചോദിച്ചിരുന്നത് ,പക്ഷെ ...."ഉണ്ണി വെറുതെ കരയാറില്ല ഡോക്ടര്‍ " ,"സുകൂ സന്ദര്‍ശന സമയം കഴിഞ്ഞു ,വാ നമുക്ക് ഇറങ്ങാം ",ഡോക്ടറുടെ ശബ്ദം ഇടറിയിരുന്നു .എത്ര പോയിരിക്കുന്നു ഡോക്ടറുടെ വീട്ടില്‍ ഞാനും ഉണ്ണിയും കൂടെ.."ഉണ്ണിക്ക് എന്നെ മനസിലായി ,ഉണ്ണി കരഞ്ഞു " രാധാമ്മ വെറുതെ തലയാട്ടുക മാത്രം ചെയ്തു .ICUമുന്നിലെ ഈ കറുത്ത ചില്ല് ഗ്ലാസും നോക്കിയുള്ള കാത്തിരുപ്പ് മടുത്തു .ഞാന്‍ ഹോസ്പിറ്റല്‍ വിട്ടഇറങ്ങി മിട്ടയിത്തെരുവിന്റെ തിരക്കിന്റെ ഏതോ ഒരു കൈവഴിയില്‍ അലിഞ്ഞു ചേര്‍ന്ന് എങ്ങോട്ടൊക്കെയോ ഒലിച്ചു പൊയ്ക്കൊണ്ടിരുന്നു
വലിയ ഒരു വയലിന്റെ ഒത്ത നടുക്കാണ് ട്രെയിന്‍ പിടിചിട്ടിരിക്കുന്നത് ...വയലിന്റെ കരയിലൂടെ ആരൊക്കെയോ ടോര്‍ച്ചടിച്ചു പോകുന്നുണ്ട് .സഹയാത്രികരോക്കെ നല്ല ഉറക്കത്തിലാണ് ..വയലിന്റെ കരച്ചില്‍ ചെവിയില്‍ മുഴങുന്നുന്ടു, പഴയ വീട്ടിലെ ഉമ്മറത്ത്തിരിക്കും പോലെ തോന്നി .ലാപ്ടോപ് എടുത്തു മടിയില്‍ വച്ചു.......................ബ്ലോഗ്സ്പോറ്റ് .കോം കമന്റുകളുടെ കുത്തൊഴുക്കാണ് .ഉണ്ണി എവിടെ പോയീ പുതിയ പോസ്റ്റ് കാണാന്‍ കാത്തിരിക്കുന്നു .വിശാല മനസ്കന്റെ അന്വേഷണം ഉണ്ണി നീ ഒരു മഹാനായ എഴുത്തുകാരനാണ് ,വെറുതെ ഉഴപ്പരുത് കുറുമാന്റെ ഉപദേശം ..ബൂലോകം ഉണ്ണിയെ കാത്തിരിക്കുന്നു .ഇന്നുച്ചക്കായിരുന്നു .അച്ഛനും അമ്മയും ജീവിചിരിക്കുന്നതിനാല്‍ ഉണ്ണിക്ക് ചിത ഒരുക്കിയില്ല .വണ്ടി വീണ്ടും ഇളകി തുടങ്ങി .വയല്‍ വിട്ടു പോരാന്‍ വണ്ടിക്കു സമയമായി...ഞാന്‍ ലാപ്ടോപ് അടച്ചു .വണ്ടിബൂലോകത്തിനും ലോകത്തിനും ഇടക്കുള്ള ഞരമ്പിലൂടെ ഓടിയെത്തുകയോ ഒടിപ്പോരുകയോ ആണ്
വലിയ ഒരു വയലിന്റെ ഒത്ത നടുക്കാണ് ട്രെയിന്‍ പിടിചിട്ടിരിക്കുന്നത് ...വയലിന്റെ കരയിലൂടെ ആരൊക്കെയോ ടോര്‍ച്ചടിച്ചു പോകുന്നുണ്ട് .സഹയാത്രികരോക്കെ നല്ല ഉറക്കത്തിലാണ് ..വയലിന്റെ കരച്ചില്‍ ചെവിയില്‍ മുഴങുന്നുന്ടു, പഴയ വീട്ടിലെ ഉമ്മറത്ത്തിരിക്കും പോലെ തോന്നി .ലാപ്ടോപ് എടുത്തു മടിയില്‍ വച്ചു.......................ബ്ലോഗ്സ്പോറ്റ് .കോം കമന്റുകളുടെ കുത്തൊഴുക്കാണ് .ഉണ്ണി എവിടെ പോയീ പുതിയ പോസ്റ്റ് കാണാന്‍ കാത്തിരിക്കുന്നു .വിശാല മനസ്കന്റെ അന്വേഷണം ഉണ്ണി നീ ഒരു മഹാനായ എഴുത്തുകാരനാണ് ,വെറുതെ ഉഴപ്പരുത് കുറുമാന്റെ ഉപദേശം ..ബൂലോകം ഉണ്ണിയെ കാത്തിരിക്കുന്നു .ഇന്നുച്ചക്കായിരുന്നു .അച്ഛനും അമ്മയും ജീവിചിരിക്കുന്നതിനാല്‍ ഉണ്ണിക്ക് ചിത ഒരുക്കിയില്ല .വണ്ടി വീണ്ടും ഇളകി തുടങ്ങി .വയല്‍ വിട്ടു പോരാന്‍ വണ്ടിക്കു സമയമായി...ഞാന്‍ ലാപ്ടോപ് അടച്ചു .വണ്ടിബൂലോകത്തിനും ലോകത്തിനും ഇടക്കുള്ള ഞരമ്പിലൂടെ ഓടിയെത്തുകയോ ഒടിപ്പോരുകയോ ആണ്
16 Comments:
At May 13, 2009 at 4:52 PM ,
സബിതാബാല said...
innathe chinthavishayam...
valare nalla post
At May 24, 2009 at 1:51 AM ,
Sapna Anu B.George said...
നല്ല ബ്ലൊഗ്
At May 24, 2009 at 8:49 AM ,
പ്രതീഷ്ദേവ് said...
കഥ വ്യത്യസ്തമായിട്ടുണ്ട്.. എല്ലാ കഥകളും ഒരു ദുരന്തപര്യവസാനമാണല്ലോ.. :)
At May 26, 2009 at 8:27 AM ,
Unknown said...
good
At May 29, 2009 at 7:12 PM ,
sudha said...
sarikkum ingane orunniyundo?
At May 30, 2009 at 12:40 AM ,
noushad.c said...
is this a real story?... some portions ...?
At May 30, 2009 at 7:21 AM ,
midhun raj kalpetta said...
bhayankara..........
At July 13, 2009 at 12:16 AM ,
Sureshkumar Punjhayil said...
Ingineyoravatharanam kalakki... Manoharam, Ashamsakal...!!!
At September 11, 2009 at 3:00 AM ,
midhun raj kalpetta said...
മാഷേയ്..... ഏവിടെ ഉണ്ടായിരുന്നല്ലേ..... കാണാന്‍ അല്പം വൈകി........ നന്നായിരിക്കുന്നു..........
At September 28, 2009 at 9:36 AM ,
സിനോജ് ചന്ദ്രന് said...
ente malayalam editor uninstall aayathu kondu manglishil..valare istapetuu.. kathakal aanu kooduthal hridyam..iniyum kathakalkkayi kathirikkunu
At October 14, 2009 at 12:07 PM ,
Anonymous said...
മാഷെ....
കഥകള്‍ ഒക്കെ നന്നാവുന്നുണ്ട്.......
കുറച്ചൊക്കെ ഞാന്‍ മുന്‍പേ കണ്ടിരുന്നു.....
എന്നെ മനസ്സിലായോ....?
പഴയ ഒരു ശിഷ്യന് ആണ്.....വാകയാട്....?
At November 25, 2009 at 9:34 AM ,
Unknown said...
nannayittundu.... ini kolayil paya virichu adutha post kathirikkam............,
At February 9, 2010 at 8:13 AM ,
സിനോജ് ചന്ദ്രന് said...
ബ്ലോഗ് വളരെ മനോഹരം ആയിരിക്കുന്നു. കാണാനും നല്ല ചന്തം.
At January 1, 2011 at 1:05 AM ,
vignesh gangan- വിഘ്നേഷ് ഗംഗന് said...
Valare nannayirikkunu.
At January 1, 2011 at 1:05 AM ,
vignesh gangan- വിഘ്നേഷ് ഗംഗന് said...
Valare nannayirikkunu.
At December 30, 2011 at 10:52 AM ,
Akhilesh Mohan said...
ഒരു വിഷയത്തിനു ഒന്നില്‍ കൂടുതല്‍ മാനങ്ങള്‍ കാണുന്ന ഒരു എഴുത്തുകാരന് ആണ് ബിജുഎട്ടന് എന്നു തോനുന്നു... ഇനി എനിക്ക് മാത്രം തോനിയതാണോ... അറിയില്ല... അസ്സലായി വിവരണം..... ഇനിയും ഒരുപാട് എഴുതുക....
Post a Comment
Subscribe to Post Comments [Atom]
<< Home