Friday, August 17, 2007

വെളിച്ചം

ശാസനയുടെ കനമുള്ള അച്ചന്റെ സ്നേഹെപ്പെട്ട നിഴല്‍
അടുപ്പിലെ തീക്കുട്ടികള്‍ പുകച്ചുമരില്‍
വരച്ച് അമ്മയുടെ പാവം പിടിച്ച നിഴല്‍…………
വിശപ്പ് ചവുട്ടിപ്പൊട്ടിച്ച് ഞങള്‍ നടന്ന വഴികളില്‍ തണലായ
മരങള്‍ , സ്കുളിലെത്തുമ്പൊ‍ഴെക്കും
മാധവന്‍ മാഷും കുട്ടിമാളു ടീച്ചറുമായി മാറിയിരുന്നു……
വെറും രണ്ടടി കൊണ്ട് എന്റെ നിഴലളന്ന
നിനക്ക് മുന്നില്‍ ഞാന്‍ തല കുനിച്ചു
സൌഹ്രദത്തിന്റെ അഗാധതകളിലെ
ക്കെന്നെ ചവുട്ടിത്ത്താഴ്ത്ത്തിയാലും……………
കണ്ടു തീര്‍ന്നിട്ടും ഞാന്‍ നിന്റെ കണ്ണുകളില്‍
ബാക്കിയാവുന്നതിനും മുൻപ്………………………………………………
നമുക്കു പിന്നിലെപ്പോഴൊ നമ്മുടെ നിഴലുകള്‍
തൊട്ടറിഞ്ഞതിനും പിന്നെയാണ്‍ പരസ്പരം നാം നിഴലുകളായത്
സന്ധ്യയക്ക് നിന്നിളം മുടിനാരു കത്തിയ മണം പേറി
രാത്രി വന്നു,നിന്റെ കൺ തടങളിലും ചിരിയിറക്കങളിലും
ഞാന്‍ അറിഞ്ഞിരുന്ന നിഴലുകൾ തേടി‍………………..
എന്റെ പകൽക്കിനാവുകളിലെ മങ്ങിയ നിഴലുകള്‍ കൂടി
രാത്രിയുടെ ചിരിയില്‍ എരിഞ്ഞു പോയി..

ഇനി പോയേ തീരൂ
സിദ്ധാർഥ രാജകുമാരെന്റെ,
നിഴലുകലില്ലാത്ത
ദു:ഖങ്ങളില്ലാത്ത ഈകൊട്ടാരം വിട്ട്...

posted by R.K.Biju Kootalida @ 9:59 AM  

10 Comments:

  • At August 18, 2007 at 4:57 AM , Blogger G.MANU said...

    :)
    aksharathettukal SradhikkumallO

     
  • At August 20, 2007 at 12:33 AM , Blogger SHAN ALPY said...

    ആറ്ഭാടങങറ് ഏറെ യില്ലങ്കിലും
    നന്നായിട്ടുണ്ട്
    ഭാവുകങള്

     
  • At September 1, 2007 at 10:20 AM , Blogger വിഷ്ണു പ്രസാദ് said...

    ഗംഭീരം...
    ‘ആരോ ഒരാള്‍’ എന്ന പേരില്‍ ഒരു ബ്ലോഗര്‍ ഉണ്ട് .അദ്ദേഹം തന്നെയാണോ ഈ ‘യാരോ ഒരാള്‍’..?
    വിശപ്പ് ചവുട്ടിപ്പൊട്ടിച്ച് ഞങ്ങള്‍ നടന്ന വഴികളില്‍ തണലായ
    മരങ്ങള്‍ , സ്കുളിലെത്തുമ്പോഴേക്കും
    മാധവന്‍ മാഷും കുട്ടിമാളു ടീച്ചറുമായി മാറിയിരുന്നു………………………………


    ഈ വരികള്‍ വല്ലാതെ ഇഷ്ടമായി.

     
  • At September 2, 2007 at 6:08 AM , Blogger Sanal Kumar Sasidharan said...

    ഹാ എന്റെ സുഹൃത്തേ നിങ്ങളിത്രകാലം എവിടെയായിരുന്നു.എന്തൊരെഴുത്താണിത്.
    അഭിനന്ദനങ്ങള്‍ എനിക്കു കഴിയാത്തവിധം ഇങ്ങനെ എഴുതുന്നതില്‍ അസൂയയും.

     
  • At September 3, 2007 at 2:46 PM , Blogger വിശാഖ് ശങ്കര്‍ said...

    അല്പം കൂടി ശ്രദ്ധിച്ച് അര്‍തഥശങ്കകള്‍ക്കിടയില്ലാതെ എഴുതിയിരുന്നെങ്കില്‍ ഏറെ ആസ്വാദ്യമായേനെ ഈ രചന.ഇനിയും അതാകാമെന്ന് തോന്നുന്നു.

     
  • At September 4, 2007 at 10:42 AM , Blogger R.K.Biju Kootalida said...

    മലയാളം അങോട്ട് ശരിയാവുന്നില്ല മനൂ...
    നന്ദി വിഷ്നു പ്രസാദ്,ഷാന്‍,സനാതനന്‍..
    വിശാഖ് അര്‍തഥശങ്ക വ്യക്തമാക്കിയാല്‍ നന്നായിരുന്നു..
    ആദ്യമായിട്ടാണ്‍ എഴുതുന്നതും അഭിപ്രായങല്‍
    അരിയുന്നതും സന്തോഷമുന്ദ്..

     
  • At September 23, 2007 at 9:43 PM , Blogger Hariraj M.R. ഹരിരാജ് എം. ആര്‍. said...

    അക്ഷരത്തെറ്റുകള്‍ ഒരു കല്ലു കടി തന്നെ.
    “ശാസനയുടെ കനമുള്ള അച്ചന്റെ സ്നേഹെപ്പെട്ട നിഴല്‍“ എന്ന വരി “അച്ഛന്റെ ശാസനയുടെ കനമുള്ള സ്‌നേഹപ്പെട്ട നിഴല്‍ “ എന്നല്ലേ കൂടുതല്‍ നല്ലത്? അര്‍ത്ഥം അങ്ങനെ ഉദ്ദേശിച്ചതായി തോന്നി. “സ്‌നേഹപ്പെട്ട” എന്ന പ്രയോഗവും ഒന്ന് മാറ്റിയാല്‍ നന്ന്.
    ഈ കല്ലു കടികള്‍ ഒഴിച്ചാല്‍ സദ്യ ഉഷാറായീട്ടോ. ആ മനസ്സിലുള്ള കവിത ഞങ്ങളോട് പങ്കുവച്ചതിന് നന്ദിയോടെ...

     
  • At October 3, 2007 at 10:50 AM , Blogger Senu Eapen Thomas, Poovathoor said...

    Vedi kettu. Ente vaka special abinandanagal.
    pazhamburanams.

     
  • At July 9, 2008 at 10:46 PM , Blogger Prince said...

    gambeeram Biju.

     
  • At December 30, 2011 at 10:35 AM , Blogger Akhilesh Mohan said...

    ഗംഭീരം എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞുപോകും...

     

Post a Comment

Subscribe to Post Comments [Atom]

<< Home