സൂര്യനു കീഴെ പുതുതായി യാതൊന്നുമില്ല (ഓ.ഹെന്രിയുറെ കഥയുടെ സ്വതന്ത്ര വിവര്‍ത്തനം)
രമേശനെ ഒന്നു കാണാന്‍ പോലും കിട്ടാതെ എത്ര ദിവസായി ",വെറുതെ ഒന്നു കാണാത്തതിലുള്ളതിനപ്പുറം സങ്കടം ദീപകിന്റെ ശബ്ദത്തിലുണ്ടായിരുന്നു .ഓന്റെ യാത്രാമൊഴി കേള്‍ക്കാതെ ഏത് സ്കൊച്ച് അടിച്ചിട്ടും ഒരു ലയം കിട്ടുന്നില്ല .ന്നാലും ഓന് പുറത്തെറങാതിരിക്കുന്നത് ഒരു നല്ല കാര്യത്ത്തിനാണല്ലോ എന്നലോചിക്കുംബോഴാ ഒരാശ്വാസം. ഓനീ അടച്ചിട്ടെഴുതുന്നത് പുറത്ത് വന്നാ ലോകം അറിയുന്ന ആളാകും എന്നാ അവസാനം കണ്ടപ്പോ അവന് പറഞ്ഞത്.... ആ സുധെന്റെ കാര്യാ കഷ്ടം ഒരു മരിച്ച വീട് പോലായ്ക്ക് എല്ലാം കൂട്യും.........
.പറ്റു പുസ്തകം തിരിച്ചു തരുമ്പോ ഗോപാലന് നായര്‍ കൈയില്‍ തൊട്ടത് മനപൂര്്വ്വാണെന്ന് പിന്നീടുള്ള അയാളുടെ നോട്ടത്തില്‍ നിന്നും സുധയ്ക് മനസിലായി..രണ്ടാഴ്ചയായി രമേശേട്ടന് റൂമില്‍ നിന്നും ഇറങ്ങാരില്ലെന്ന് ലോകം അറിഞ്ഞ്ഞ്ഞു തുടങ്ങിയിരിക്കുന്നു..സമൂഹം ഒരു വലിയ വിടനാണെന്ന് എവിടെയെന്കിലും എഴുതി വെക്കാന്‍ തോന്നി സുധയ്ക്ക് ..
.അച്ചന്റെ ചുമയ്ക്കുള്ള മരുന്നിനു അങ്ങടിയിലെക്ക് മേത്തെലെ സുനിലിനെ വിടണം .അച്ചന്റെ ക്ഷീണിച്ച ചുമ പോലും എഴുത്തിനെ ബാധിക്കുന്നും പറഞ്ഞ്ഞ്ഞുള്ള തെറി കേള്‍ക്കാം അടഞ്ഞ വാതിലിനുള്ളില്‍ നിന്നും
രമേശട്ടെന്റെ കഥകള്‍ ആദ്യം വായിക്കല്‍ ഞാനായിരുന്നു .കൊയപ്പംല്ലാന്നു ഞാന്‍ പറഞ്ഞ കഥകള്‍ അച്ച്ചടിച്ച്ച്ചു വന്നിട്ടുണ്ട് ,സ്കൂളിലും കോളേജിലും പഠിക്കാനായി വായിച്ച്ചതല്ലാതെ വേറെ കഥയൊന്നും ഞാന്‍ വായിച്ചിട്ടില്ല
.പക്ഷെ ഒര്മയുല്ലപ്പം തൊട്ട് ഞാന്‍ കഥ കേള്ക്കരുന്റായിരുന്നു.എന്നും രാത്രിയാവുംബോഴേക്കുംഫിറ്റായി വന്നിരുന്ന അച്ചന് ചിരി അല്പം കൊട്ടി സാധു ബീഡി മോത്തുന്നതിന്റെ ഇടവേലെകളില്കഥ പറഞ്ജ്ഞ്ഞു കൊണ്ടേയിരുന്നു .ജീവിച്ചു തീര്‍ന്ന ജീവിതം വലിച്ചിട്ടും വലിച്ചിട്ടും തീരാത്ത കഥകളുടെ വര്‍ണ്ണ കടലാസുകലായി അച്ചന് പുരത്തെയ്കിട്ടു കൊണ്ടിരുന്നു..നാടന്റെയും സാധു ബീഡിയുടെയും അച്ചന്റെ ചിരിയുടെയും ഇടയിലൂടെ ഒരച്ചന് മകളോട് പറഞ്ഞ കഥകള്‍ ഞാന്‍ തൂണും ചാരി കേട്ടു കൊണ്ടിരുന്നു.
.നട്ടുച്ചയ്ക്ക് വയല്‍ വരമ്പിലൂടെ മുടിയഴിച്ചിട്ട് അതിസുന്ദരിയായ പെണ്ണ് നടന്നു പോകുന്നു ..അവള് പോന്ന വഴിയിലേക്കു മാത്രം ഇരുട്ട് വന്നു മൂടിക്കൊണ്ടിരിക്കുന്നു ,ഇരുട്ട് മാത്രമല്ല ഇരുട്ടിന്റെ മണങ്ങളും ..നട്ടുച്ചയ്ക്ക് രാത്രിയുടെ ലഹരിയുള്ള കൊതിപ്പിക്കുന്ന തണുപ്പും മണവുമായി ഒരു സുന്ദരി ..കഥ കേട്ടു പേടിച്ചിരുന്ന എന്നെ കേട്ടിപ്പിടിച്ച്ച്ച് അച്ചന് പറഞ്ജ്ഞ്ഞു ,കഥയെഴുതുന്ന ചെറുപ്പക്കാരെ അവളിങ്ങനെ മോഹിപ്പിച്ച് കൊണ്ടോകും ആരും തിരിച്ചു വരാറില്ല . ഞാനും ര്മെശേട്ടനും തമ്മിലുള്ള പ്രണയം അച്ച്ചനരിന്ജ്ഞ രാത്രിയായിരുന്നു അത് .........
എന്നിട്ടും ഞാന്‍ രമേശേട്ടന്റെ കൂടെ പോന്നു ...അച്ചന് കഥ പറയുന്നത് നിര്‍ത്തി ,കേള്ക്കനരുമില്ലെമ്ങ്കില് ആരും കഥ പറയില്ലായിരിക്കാം ........
ചില രാത്രികളില്‍ എന്റെ മൂക്കിന് തുമ്പത്ത് നിന്നും പിന് കഴുത്തില്‍ നിന്നുമൊക്കെ കഥ കിനിയാരുന്റെന്നു രമേശേട്ടെന്‍ പറയാറുണ്ടായിരുന്നു..
സഞ്ചിയിലെ സാധനങ്ങള്‍ മേശേപ്പുരത്തെക്ക് ചെരിയുന്നതിന്റെ ശബ്ദം കേട്ടാവം സില്‍വിയ വാതിലില്‍ മാന്തുന്നത് നിര്‍ത്തി തിരിഞ്ഞ്ഞ്ഞു നോക്കി ,പിന്നെ പതുക്കെ പിന്‍വാങ്ങി .ഞങ്ങള്ക്കിടയ്കുള്ള അനിഷ്ടം ഇപ്പോഴും മാറിയിട്ടില്ല . ഒരു മോളുണ്ടായ്ല് ഇടാനായി രമേശേട്ടന് കരുതി വെച്ച പേരായിരുന്നു സില്‍വിയ .എനിക്ക് കുട്ടികളുന്ടാവില്ലെന്നു ഡോക്ടര്‍ തീര്‍്ത്തു പറഞ്ഞ സമയത്താണ് ഒരു അഭയാര്്ഥിയുടെ ഭാവവുമായി ഈ പൂച്ച വന്നത് .സില്‍വിയ എന്ന് രേമെശേട്ടന്‍ വിളിക്ക്മ്പോള് കുണുങ്ങി ചെല്ലുമെങ്കിലും ഒന്നു തല ചെരിച്ച്ച്ച് കുറ്റ ബോധത്തോടെ അവളെന്നെ നോക്കാറുണ്ടായിരുന്നു.
പക്ഷേ ഇപ്പോള്‍ വാതില്പുറത്തെ സ്നേഹത്തോടെയുള്ള മാന്തല്‍ പോലും കഥയെഴുത്തിനു തടസ്സമാവുന്നുണ്ട്.
.അടുത്ത വീട്ടിലെ നിര്്മലചേച്ചി തന്ന മത്തി മുറിക്കുബോഴാണു ഒരു കൊടുന്കാട്ടു പോലെ രമേശേട്ടന് വാതില്‍ തുറന്നു വന്നത് ,വെറും രണ്ടാഴ്ച കൊണ്ടു ചോരയും നീരും ആകെ വറ്റിപ്പോയിരിക്കുന്നു ,അച്ചന് പറഞ്ഞ കഥയിലെ യക്ഷിയെ എനികൊര്മ വന്നു .."വിചാരിച്ചതിലും ഭീകരമായ ക്ലൈമാക്സ് ,ആരോ എന്നെക്കൊന്റ്റ് എഴുതിക്കും പോലെ ,നമ്മുടെ ജീവിതം മാറി മറയാന്‍ പോകുന്നു ,ലോകത്ത് ഏതൊരു ഭാഷയിലും ഉണ്ടായതിലും വച്ച് ഏറ്റവും മഹത്തരമായ സൃഷ്ടി ഇതായിരിക്കും എന്നും പറഞ്ഞ്ന്ജ് എന്നെ പൂണ്ടടക്കം പിടിച്ചു .
എന്റെ ഓരോ അവയവത്തില്‍ നിന്നും ഓരോ കഥ കിനിയുന്നതായി തോന്നി..എനിക്കൊന്നു അന്ങാടിലെക്കെറങണ ,രണ്ടാഴ്ചയായി കുളിച്ചിട്ടു ,എങോട്ടായാലു കുളിച്ചിട്ടു പോയ മതി ......കുളിച്ച് പച്ച ജുബ്ബ യുമിട്ട് ഇറങ്ങിയപ്പോള്രമേശേട്ടന് ലോകം കീഴടക്കിയ ഒരാളെ പോലെ തോന്നിച്ചു. ..ഈശ്വരാ സമാധാനമായി ...
തിരിച്ചു വരുമ്പോള്‍ കൈയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പും മറ്റൊരു പൊതിയുമുണ്ടു കൈയില്‍ .റൂമില്‍ കയറിയ പാടെ ഗോള്‍ഡ് ഫ്ലാക് സിഗരറ്റിന്റെ മണം വന്നു തുടങ്ങി ,ഇത്രയും ദിവസം വലിക്കാതെ എങ്ങെനെ ഒപ്പിച്ചു പോലും ,ഇതായിരിക്കും എഴുത്തിന്റെ ലഹരി ഉന്റെന്കി മറ്റൊന്നും വേണ്ട എന്ന് പറയുന്നത്
മീന്‍ ചട്ടി ഇറക്കി വെക്കുംബോഴാണ് സില്‍വിയ കരഞ്ഞു കൊണ്ട് പുറത്തേക്കോടിയത് ,ഇരുട്ടത്ത് പുറത്തിറങാത്ത ആളാണ് .എത്ര വിളിച്ചിട്ടും വിളി കേള്‍ക്കുന്നില്ല .പെട്ടെന്ന് എനിക്ക് വല്ലാത്ത പേടി തോന്നി ...ഒരു കരച്ചിലോടെ ഞാന്‍ രേമെശേട്ടെന്റെ മുറിയിലേക്കോടി
മീന്‍ ചട്ടി ഇറക്കി വെക്കുംബോഴാണ് സില്‍വിയ കരഞ്ഞു കൊണ്ട് പുറത്തേക്കോടിയത് ,ഇരുട്ടത്ത് പുറത്തിറങാത്ത ആളാണ് .എത്ര വിളിച്ചിട്ടും വിളി കേള്‍ക്കുന്നില്ല .പെട്ടെന്ന് എനിക്ക് വല്ലാത്ത പേടി തോന്നി ...ഒരു കരച്ചിലോടെ ഞാന്‍ രേമെശേട്ടെന്റെ മുറിയിലേക്കോടി
ബോധം വരുമ്പോള്‍ ഞാന്‍ നിലത്തു കിടക്കുകയാണ് .ഫാനില്‍ കെട്ടിത്തൂങ്ങിയ രമേശേട്ടന് അപ്പോഴും ആടുന്നുണ്ടായിരുന്നു .ചുരുട്ടിയെറിഞ്ഞ മാതൃഭൂമിയിലെ വായിച്ച താളുകള്‍ വികൃതമായി കീറിയിരുന്നു..പണ്ടു പുലിയായിരുന്ന ഒരു സാഹിത്യകാരന്റെ തിരിച്ചു വരവായി ഒരു ഗംഭീര കഥ ..മണിക്കൂറുകള്‍ക്കു മുന്‍പേ രേമെശേട്ടന്‍ എഴുതി തീര്‍ത്ത കഥയായിരുന്നു അത് . പരാജയപ്പെട്ട എന്റെ രമേശേട്ടന്റെ മുഖം കുറച്ചു നേരം ഞാന്‍ നോക്കിയിരുന്നു ,പിന്നെ എഴുതിയതൊക്കെയും കൂട്ടിയിട്ട് തീയിട്ടു ,തീനാളങ്ങള്‍ രമേശേട്ടന്റെ ആട്ടം ചുമരില്‍ അടയാളപ്പെടുത്ത്തുന്നത് വെറുതെ നോക്കിയിരുന്നു .......
3 Comments:
At April 17, 2009 at 5:32 AM ,
സിനോജ് ചന്ദ്രന് said...
nannayirikkunnu.. kavithyekkal.. enikku kathakal nallathanennu thonni....iniyum kooduthal prateekshikkunnu...
At May 5, 2009 at 6:25 AM ,
പ്രതീഷ്ദേവ് said...
നന്നായിട്ടുണ്ട്..ടൈപ്പ് ചെയ്യുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കുമല്ലൊ അല്ലെ? ചില ഇഗ്ളീഷ് വാക്കുകള്‍ ഒക്കെ ഇടയ്ക്കിടെ കാണുന്നു..പിന്നെ ഫോണ്ട് സൈസ് കുറച്ചു കൂടി വലുതാക്കുക.
At May 13, 2009 at 8:24 AM ,
Cibu C J (സിബു) said...
ഫോണ്ട് വലുതായി കാണേണ്ടവർ control + ഞെക്കൂ
Post a Comment
Subscribe to Post Comments [Atom]
<< Home