Monday, February 18, 2008

Lost world


കുരുക്കഴിച്ച് മുന്നില്‍ നടക്കുന്നയാള്‍ക്ക്
താളപ്പിഴകളില്ല...........
അഴിഞ്ഞു നിവരുന്ന ഓരൊ ചാണും
പിടഞ്ഞെണീക്കും മുന്‍പെ ഞാന്‍
ചേര്‍ത്തൊതുക്കി പിടിക്കുന്നുണ്ടു...
പിന്നിലുപേക്ഷിക്കുന്നത്, ഓരങളില്‍
ഉറവൂറുന്നത് എന്തെന്നോര്‍ക്കുംബൊഴെക്കും-
അടുത്ത ചുരുള്‍ ഫണമുയര്‍ത്തി നിവരുകയായി....
.

posted by R.K.Biju Kootalida @ 2:37 AM   2 Comments

ഞാന്‍ മഴ നനയുന്നത്..................

ഒരിക്കല്‍ നീര്‍ത്തിപ്പോയാല്‍,പഴയ
പതിവു മടക്കങ്ങളിലൂടെ തിരിചൊതുക്കാ-
നാവാത്ത കാലം തെറ്റിയൊരു കാലന്‍-
കുടയാണെന്‍ പ്രണയം


posted by R.K.Biju Kootalida @ 12:19 AM   2 Comments