Thursday, January 13, 2011

Silent Souls :ഒഴുക്ക് മുരിചെത്തുന്ന ഓര്‍മ്മകള്‍

Silent Souls :ഒഴുക്ക് മുരിചെത്തുന്ന ഓര്‍മ്മകള്‍ (Dir: Aleksei Fedorchenko. Russia. 2010. 77mins)

വേണ്ടപ്പെട്ട ആരെങ്കിലും മരിച്ചു പോയിട്ടുണ്ടോ നിങ്ങളുടെ?ഉണ്ടെങ്കില്‍ അവരുടെ സംസ്കര സമയത്ത് എത്താന്‍ കഴിഞ്ഞിട്ടുണ്ടോ? എങ്കില്‍ പിന്നീട് കുറെ ദിവസങ്ങള്‍ക്കു ശേഷം നിങ്ങള്ക്ക് തോന്നിയിട്ടുണ്ടോ,അച്ഛന്റെ മുഖം shave ചെയ്യാമായിരുന്നു,അമ്മയുടെ മുടി ഒന്ന് കൂടി കോതിയോതുക്കമായിരുന്നു,അനിയന്റെ കളിപ്പാട്ടം അവന്റെ കൈയില്‍ത്തന്നെ വച്ച് കൊടുക്കാമായിരുന്നു എന്നൊക്കെ....
മിരോനിനു തന്റെ പ്രിയപ്പെട്ട ഭാര്യ തന്യായെ തങ്ങളുടെ ഗോത്രാചാരങ്ങലോടെ(
The Merya people were an ancient Finno-Ugric people who lived in central western Russia) പറഞ്ഞയക്കാനായിരുന്നു ആഗ്രഹം ,പേപ്പര്‍ മില്ലില്‍ തന്റെ കൂടെ ജോലി ചെയ്യുന്ന കവിയും ഫോടോഗ്രഫെരും കൂടാതെ തന്റെ ഗോത്രത്തില്‍ പെട്ടവനുമായ eist കൂടെ കൂട്ടി മിരോണ്‍ തന്യായുടെ അടുത്തേക്ക് പോകുന്നു .
ഒരു ശൈത്യ കാലത്ത് ,തന്റെ എല്ലാമായ typewritter ,ഐസ് പുതപ്പിനടിയിലെ നയ്യ നദിക്കു കൊടുത്തു ,മറ്റൊരു അസംബധ കവിത ചൊല്ലി നടന്നു പോയ ഒരു നാട്ടു കവിയുടെ മകനാണ് eist .കവിതയുടെ ഈ പാരമ്പര്യം eist മാത്രമല്ല സംവിധായകന്‍
Alexei Fedorchenko ,camera man മിച്ചയേല്‍ ക്രിച്ച്മാനും ,പശ്ചാത്തല സംഗീതമൊരുക്കിയ അന്ടെരി കര്സ്യോവിനും കൂടി അവകാശപ്പെട്ടതാണ് എന്ന് കവിത കിനിയുന്ന ഈ സിനിമ തെളിയിക്കുന്നു...
തൊട്ടു തലീന് വാങ്ങിയ രണ്ടു buntings (ഒരിനം ചെറിയ കിളി ) eist കൂടെ എടുക്കുന്നു.പിന്നെടങ്ങോട്ടുള്ള മുഴുവന്‍ യാത്രയിലും ഈ രണ്ടു കിളികളും സിനെമയോടോപ്പമുണ്ട്.പൂര്‍ണ നഗ്നയായി കിടക്കുന്ന തന്യായെ മിരോനും എഇസ്ടുമ് കിളിപ്പിച്ചു
Merya ആചാര പ്രകാരം അലങ്കരിക്കുന്നു (സ്കൂള്‍ നാടകങ്ങളില്‍ അഭിനയം അത്ര വശമില്ലത്തവര്‍ ചെയ്തിരിന്ന ശവത്തിന്റെ റോളില്‍ പോലും അഭിനയിക്കാന്‍ ഒരു പാടുന്ടെന്നു തന്യ മരിച്ചു കിടന്നു നമ്മെ അനുഭവിപ്പിക്കുന്നു )തന്യായെ സംസ്കരിക്കാനായി ,മിരോനും തന്യായും ഹണിമൂണ്‍ ആഖോഷിച്ച നയ്യ നദിക്കരയിലെ ഒരു ചെറിയ പട്ടണത്തിലേക്ക് യാത്ര തിരിക്കുന്നു eist മിരോനും അവര്‍ക്കിടയില്‍ കൂട്ടിനുള്ളില്‍ രണ്ടു കിളികളും ....
Merya വംശജരുടെ ഉപേക്ഷിക്കപ്പെട്ട നഗരത്തിലൂടെ ഒരു മായക്കാഴ്ച പോലെ കാര്‍ കടന്നു പോകുന്നു..സ്വതം ഭാഷയും സംസ്കാരവും നഷ്ടപ്പെട്ട രണ്ടു പേര്‍;മരിച്ചു പോയ ഭാര്യ പിന്‍സീറ്റിലും,തീര്‍ച്ചയായും ഇടക്കൊക്കെ അവര്‍ നിസ്സബ്ദരാകുന്നുണ്ട് .
നയ്യ നദിക്കരയില്‍ പൈന്‍ മറക്കശ്നങ്ങള്‍ക്ക് മുകളില്‍ കിടക്കുന്ന തന്യായെ മിരോണ്‍ ,മൈധുനതിനു മുന്‍പ് താന്‍ ചെയ്തിരുന്നത് പോലെ വോട്കയില്‍ കുളിപ്പിക്കുന്നുണ്ട്.. അഗ്നി പതുക്കെ ഉയര്‍ന്നു തുടങ്ങുമ്പോള്‍ eist തേങ്ങിപ്പോകുന്നു,പ്രണയം ഒരു നേര്‍ത്ത ചാല് പോലെ അവര്‍ക്കിടയിലും ഒഴുകിയിരുന്നു .ചാരവും തന്റെ വിവാഹ മോതിരവും നയ്യ നദിക്കു തിരികെ കൊടുത്ത് മിരോണ്‍ വണ്ടിയില്‍ കയറുന്നു.
"നഗ്നമായ പെണുടല്‍ പുഴ പോലെയാണ് ദുഃഖങ്ങള്‍ നമുക്കതില്‍ ഒഴുക്കി കളയാം ,എന്നാല്‍ നമുക്കതില്‍ എല്ലാം മറന്നു മുങ്ങി മരിക്കാനാവില്ല ".ശവ സംസ്കാരത്തിന് ശേഷം രണ്ടു യുവ സുന്ദരിമാരില്‍ , ദുഖത്തിന്റെ തീവ്ര ഭാരം കുറച്ചെങ്കിലും ഒഴുക്കി കളയുന്നു മിരോനും eiast .വണ്ടിയോടിക്ക്മ്പോള്‍ നിശബ്ദനായിരിക്കുന്ന eist നോട്‌ തന്റെയും തന്യായുടെയും പ്രണയ ലീലകള്‍ പങ്കു വെക്കുന്നു.ഇതും ഒരു മര്ജന്‍ ആചാരമാത്രേ!പെട്ടെന്ന് വഴിയിലോരിടത്ത് വണ്ടി നിര്‍ത്തി റോഡു വക്കില്‍ നിന്നിരുന്ന ഒരു ഉണങ്ങിയ മരം മിരോണ്‍ ശക്തിയായി മറചിടുന്നു.അത് വരെ കരയാതിരുന്ന മിരോണ്‍ പൊട്ടികരഞ്ഞു കൊണ്ട് eist നോട്‌ പറയുന്നു. ഞാനവളെ പോകാനനുവദിക്കുകയായിരുന്നു എന്ന്.മിരോനിന്റെ പ്രണയത്തിനെ കുറിച്ചുള്ള നേരിയ സംശയവും മാറിയ eist ,ഒട്ടവര്‍ വിട്ടുപോയ മുഴുവന്‍ പേരുടെയും സങ്കടത്തില്‍ പങ്കു ചേര്‍ന്ന് നിശബ്ദനായി തന്റെ കുഞ്ഞു കിളികളെ നോക്കിയിരുന്നു.

മുങ്ങി മരണം ഭാഗ്യമായി കാണുന്നു
Merya വംശജര്‍ ,പക്ഷെ ഒരു Merya വംശജനും ആത്മഹത്യ ചെയ്യാരില്ലത്രേ!സ്വര്‍ഗത്തിലേക്കുള്ള queue വില്‍ തിക്കി തിരക്കി ആരെയും ഓവര്‍ ടേക്ക് ചെയ്യാന്‍ പാടില്ല.ഇനി ആരെങ്കിലും അബദ്ധത്തില്‍ മുങ്ങി മരിച്ചാല്‍ അവരെ കരക്ക് എടുക്കാറില്ല ,ഒരു കല്ല്‌ കെട്ടി അവരെ നയ്യ നദിയുടെ ആഴങ്ങളിലേക്ക് പറഞ്ഞയക്കുന്നു
eist ഉം മിരോനും രണ്ടു കുഞ്ഞു കിളികളും തിരിച്ചു പോരുന്നു, തിരിച്ചുള്ള യാത്രയില്‍ കിളികള്‍ പൂര്‍ണമായും നിശബ്ദരായിരുന്നു,
75 മിനുട്ടും സിനിമയ്ക്കും നമുക്കുമിടയില്‍ സക്ഷ്യപ്പെടവരായി നില്‍ക്കുന്ന ഈ കുഞ്ഞു കിളികളുടെ പേരാണ് സിനിമയുടെ റഷ്യന്‍ ടൈറ്റില്‍ "OVSYANKI ",സിനിമക്ക് ആധാരമായ കഥയുടെ പേരും ഇത് തന്നെ.

വണ്ടിയുടെ മുന്നിലും പിന്നിലും നനഞ്ഞ റോഡുകള്‍ ,നയ്യ നദിയുടെ കൈ വഴികള്‍ പോലെ ഒഴുകി കൊണ്ടിരിക്കുന്ന നനഞ്ഞ റോഡുകള്‍ ...നിസ്സഹായനായ മനുഷ്യന്റെ ,നിസ്സഹായരായ ജനതകളുടെ നഷ്ടങ്ങളുടെ; നഷ്ടങ്ങളുടെ ഒഴുക്കിന്റെ കഥയാണ്‌ Silent Souls .


ക്യാമറ കൊണ്ട് വരച്ച വാക്കുകളില്‍ മഞ്ഞു പൊടിയുന്ന പൈന്റിങ്ങുകള്‍,മഥിക്കുന്ന കാരണമില്ലാതെ കരച്ചില്‍ വരുത്തുന്ന പശ്ചാത്തല സംഗീതം ,കവിത തോല്‍ക്കുന്ന naration .മരിച്ച വീട്ടിലെ കാരണവന്മാരെ പോലെ നിശബ്ദമായി എന്നാല്‍ കരുതലോടെ കഥ പറഞ്ഞു വെക്കുന്ന ഫെര്‍ദോവിച്ചും കൂട്ടരും.

സിനിമ കണ്ടിറങ്ങുമ്പോള്‍ സ്നേഹത്തോടെ ആരോ കെട്ടിയ കല്ലിന്‍റെ ഭാരവുമായി താണു താണ് പോകുന്നതിന്റെ സുഖം.അടുത്ത സിനിമക്കായി കലാഭവന്‍ തിയട്ടെരിലെതന്‍ കിട്ടിയ ഫെസ്റിവല്‍ ഓട്ടോ പിന്നില്‍ വന്നവര്‍ക്ക് വിട്ടു കൊടുത്തു.സിനിമ കാണുമ്പോള്‍ മുന്‍ നിരയിലിരുന്നു ചുംബിച്ചു കൊണ്ടേയിരുന്ന സബ് ടൈറ്റില്‍ വായിക്കാന്‍ അനുവദിക്കാതിരുന്ന പ്രണയ ജോടികലോദ് ഇപ്പോള്‍ ദേഷ്യം തോന്നുന്നേ ഇല്ല.ചുറ്റിലും കാണുന്ന എല്ലാത്തിനെയും ഒരിത്തിരി കൂടി കൂടുതല്‍ സ്നേഹിക്കാന്‍ തോന്നുന്നു.കുറച്ചു നേരതെകെങ്കിലും എന്നെ കുറച്ചു കൂടെ നല്ല ഒരു മനുഷ്യനാകിയതിനു Alexei Fedorchenko താങ്കള്‍ക്ക് നന്ദി..............

posted by R.K.Biju Kootalida @ 3:23 AM   1 Comments

Tuesday, May 12, 2009

...............ബ്ലോഗ്സ്പോട്ട്.കോം

ഇന്നു ലേശം സമാധാനം ണ്ടെന്നു തോന്നുന്നു ....രാധാമ്മ പറഞ്ഞു .കരഞ്ഞു കച്ചു പോയ കണ്ണുകളില്‍ ഇത്തിരി ആശയുടെ തിളക്കം ഉള്ളതായി തോന്നി.ശരിയാണ് ഉണ്ണിക്കു എന്തോ മാറ്റം പോലെ ...കണ്ണുകള്‍ ഉഴറി നടക്കുന്നുണ്ട് ."തയ്യ്യുള്ളെലെ സുകു വന്നിക്ക്യാ ,ഇതെന്തു കിടപ്പാ ഉണ്ണ്യേ ഇണീക്ക് .."അമ്മ ഉണ്ണിയെ പതുക്കെ കുലുക്കി ,അപകടത്തിനു ശേഷം അവര്‍ ഉണ്ണിയെ രണ്ടിലോ മൂന്നിലോ പഠിയ്ക്കുന്ന ആ വികൃതി പയ്യനായാണ് കാണുന്നതെന്ന് എനിക്ക് തോന്നിയിരുന്നു..ഉണ്ണി സ്വയം എങ്ങേനെയാവംം കാണുന്നുണ്ടാവുക ........,വെറുതെ ഓടി നടക്കുന്ന കണ്ണുകളോടെ കിടക്കുന്ന ,തന്നെ അനുസരിക്കാത്ത ഉണ്ണിയെ നോക്കി പെട്ടെന്ന് രാധാമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു."സുക്വോ ഞ്ഞി ന്തെങ്കിലും പറഞ്ഞു നോക്ക് ,ങ്ങള് പണ്ടു സ്കൂളി പ്പോയതും ,കളിച്ചു നടന്നതും ,പഴേ കാര്യൊക്കെ ...ന്തെന്കിലോക്കെ ഓര്‍മ വന്നാലോ ന്റെ മോന് ...രാധാമ്മയെ ഞാന്‍ താങ്ങി പതുക്കെ ICU വിന്റെ പുറത്ത് കൊണ്ടു പോയി അനിതെചിയുടെ അടുത്താക്കി .തിരിച്ചു വീണ്ടും ഉണ്ണിയുടെ അടുത്ത്‌ അവന്റെ കണ്ണുകളില്‍ നോക്കി കുറെ നേരം വെറുതെയിരുന്നു ,പിന്നിടെപ്പോഴോ ഞാന്‍ ഞങ്ങളൊരുമിച്ച് പഠിച്ച ആ കാലത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി 8C ,9 b ,10e ,രണ്ടാമത്തെ ബെഞ്ചിലിരുന്നു തൊട്ടു പിന്നിലെ കൂട്ടുകാരിയോട് സംസാരിക്കുന്ന മട്ടില്‍ നിന്നെ കടക്ഷിച്ചിരുന്ന നിന്റെ മാത്രം .. , സതീശന്‍ മാഷ് ട്രാന്‍സ്ഫര്‍ ആയി പോയപ്പോള്‍ പത്ത്‌ ഇ കരഞ്ഞത്‌ ,തിരക്കിട്ട് തിരക്കിട്ട് കയറിപ്പോന്ന ക്ലാസ്സ് മുറികളില്‍ പിന്നിട് വന്നെടുക്കമെന്നു നമ്മള്‍ ഇട്ടു പോന്ന വിലപ്പെട്ടതെന്തോക്കെയോ ,"ഇതെന്താ മാഷേ നിങ്ങളൊക്കെ ഇങ്ങെനെ തുടങ്ങിയാലോ ,നഴ്സിന്റെ ശബ്ദം ഞാന്‍ കരയുകയായിരുന്നു എന്നെന്നെ ബോധ്യപ്പെടുത്തി .പണ്ടു പാരലല്‍ കോളേജില്‍ ഞാന്‍ പഠിപ്പിച്ച കുട്ടി വലുതായി നഴ്സായി പോയതാണ്..അവളുടെ സമ്മതം വാങ്ങി ഞാന്‍ ബാഗില്‍ നിന്നും ലാപ്ടോപ് എടുത്തു ഓണ്‍ ചെയ്തു.ബില്‍ ഗെറ്റ്സിന്റെ വര്‍ണങ്ങള്‍ മരണ മുറിയിലേക്ക്‌ വാരി വിതറി വിന്ഡോസ് വിവരദോഷിയായ ഒരു ടിവി അവതാരകയെപ്പോലെ മുന്നില്‍ ചിരിച്ചു നിന്നു .അഡ്രെസ്സ് ബാറില്‍ ഞാന്‍ പതിയെ ടൈപ്പ് ചെയ്തു,........................ബ്ലോഗ്.സ്പോട്ട്.കോംചളി വെള്ളം ഒലിച്ചിറങ്ങുന്ന ചന്ദന കളര്‍ യുണിഫോം ഇട്ട കുട്ടി ലോകത്തെ മുഴുവനാഴും കൊഞ്ഞനം കുത്തുന്നു .ഞങ്ങളൊരുമിച്ച് നീന്തി ക്കയറിയ പാടങ്ങളുടെ മുഴുവന്‍ ,കുളിര്‍ന്ന പച്ചപ്പ് ...തന്നെക്കുറിച്ചും ബ്ലോഗിനെക്കുറിച്ചും ഏതാനും വാക്കുകള്‍ മാത്രം ....ബൂലോകം ഇന്നു വരെ കണ്ട ഏറ്റവും മികച്ച സൃഷ്ടികള്‍ ..പൊതുവെ ബൂലോകരുടെ ഈസി റീഡിങിനു പറ്റിയതാണെന്ന് തോന്നിക്കുമെന്കിലും വായിചെത്ത്തുമ്പോള്‍ കാണാത്ത ചുരുള്‍ വഴികള്‍ ,കേള്‍ക്കാത്ത ശബ്ദങ്ങള്‍ ,അറിഞ്ഞു നമ്മള്‍ ഒഴിഞ്ഞു കളഞ്ഞ ചില ആരുമില്ലാത്ത നിലവിളികള്‍ ...ഉണ്ണി ഇത്രക്കും ജീനിയസാനെന്നു അവന് വേണ്ടി ഒരു ബ്ലോഗ് ഉണ്ടാക്കി കൊടുക്കുമ്പോള്‍ ഞാന്‍ കരുതിയിരുന്നില്ല .എന്തൊക്കെയോ ഉണ്ടെന്നു സ്വയം കരുതി അത് നാട്ടുകാരെ മുഴുവന്‍ കാണിക്കലും ,കൂട്ടുകാരെ മുഴുവന്‍ വിളിച്ചു കമന്റ് ഇടീക്കലും ,ഓരോ കമന്റിനും മറുപടിയിട്ട് കമന്റ് എണ്ണം കൂട്ടലും ഒക്കെ ആയി ഞങ്ങളൊക്കെ വിലസിയിരുന്ന ബൂലോകത്തിലേക്ക് നിശ്ശബ്ദനായിട്ടായിരുന്നു അവന്റെ വരവ്‌ .റിയാലിറ്റി ഷോ ക്കാര് വോട്ട് ചോദിക്കുമ്പോലെ എന്റെ ബ്ലോഗ് കാണൂ കമന്റൂ എന്നുള്ള നിലവിളികളില്ല്ല ...ബൂലോകത്തെ കനക പിതാക്കന്മാരോന്നും പരിചയപ്പെടുത്താനില്ല .എന്നിട്ടും ഉണ്ണി മലയാളത്തിലെ മികച്ചൊരു ബ്ലോഗര്‍ ആയി...ലാപ്ടോപ് ഞാന്‍ ഉണ്ണിയുടെ കണ്ണിനു നേര്‍ക്കായി വെച്ചു .അവസാനത്തെ കവിതെക്ക് 35ത്തെ കമന്റായി വന്നത് ഒരു അനോണിമസിന്റെതാണ്.."ഇനിയും ഒരു ഒരുപാടെഴുതണം ലോകം അറിയുന്ന ആളായി മാറും ....പുതിയ പോസ്റ്റ് എന്താ ഇത്ര വൈകുന്നത് ..." ഈ അനോണിമസ്‌ ആരാന്നു ചോദിച്ചപ്പോ ഉണ്ണി ചിരിച്ചു ഒഴിഞ്ഞു കളഞ്ഞതോര്‍മ വന്നു..ഉണ്ണി സ്ക്രീനിലേക്ക് തന്നെ നോക്കി കിടക്കുന്നു ..................ബ്ലോഗ്സ്പോട്ട്.കോം ലെ പച്ചപ്പ്‌ അവന്റെ കണ്ണുകളില്‍ നിറയുന്നുണ്ട് ..ഉണ്ണി ,പുതിയ പോസ്റ്റ് വന്നിട്ട ഇന്നേക്ക്‌ രണ്ടു മാസവും ൧൪ ദിവസവും കഴിഞ്ഞു .വായനക്കരെല്ല്ലാം അക്ഷമരായി കാത്തിരിക്കുന്നുസ്ക്രീനില്‍ നിന്നും എന്റെ മുഖത്തേക്ക് ഉണ്ണി നോക്കി, അവന്റെ കണ്ണുകള്‍ നിരന്ജോഴുകുന്നാണ്ടായിരുന്നു .ഞാന്‍ ഓടിപ്പോയി ഡോക്ടറെ കൂട്ടി വന്നു. ഉണ്ണിയുടെ കണ്ണുകള്‍ തുടച്ച് ഡോക്ടര്‍ എന്നോടു പറഞ്ഞു "ഉണ്ണിക്ക്‌ ആരെയും മനസിലാവില്ല ,അത്രക്കും damaged ആണ് ബ്രെയിന്‍ ,കണ്ണുകള്‍ നിറഞ്ഞത്‌ സുകുവിനെ മനസിലായിട്ടല്ല " ഡോക്ടര്‍ എന്റെ ചുമലില്‍ കൈ വച്ചിരുന്നു ..ഉണ്ണി എന്തിനാ കരഞ്ഞതെന്നു പണ്ടു എല്ലാവരും എന്നോടായിരുന്നു ചോദിച്ചിരുന്നത് ,പക്ഷെ ...."ഉണ്ണി വെറുതെ കരയാറില്ല ഡോക്ടര്‍ " ,"സുകൂ സന്ദര്‍ശന സമയം കഴിഞ്ഞു ,വാ നമുക്ക്‌ ഇറങ്ങാം ",ഡോക്ടറുടെ ശബ്ദം ഇടറിയിരുന്നു .എത്ര പോയിരിക്കുന്നു ഡോക്ടറുടെ വീട്ടില്‍ ഞാനും ഉണ്ണിയും കൂടെ.."ഉണ്ണിക്ക് എന്നെ മനസിലായി ,ഉണ്ണി കരഞ്ഞു " രാധാമ്മ വെറുതെ തലയാട്ടുക മാത്രം ചെയ്തു .ICUമുന്നിലെ ഈ കറുത്ത ചില്ല് ഗ്ലാസും നോക്കിയുള്ള കാത്തിരുപ്പ്‌ മടുത്തു .ഞാന്‍ ഹോസ്പിറ്റല്‍ വിട്ടഇറങ്ങി മിട്ടയിത്തെരുവിന്റെ തിരക്കിന്റെ ഏതോ ഒരു കൈവഴിയില്‍ അലിഞ്ഞു ചേര്‍ന്ന് എങ്ങോട്ടൊക്കെയോ ഒലിച്ചു പൊയ്ക്കൊണ്ടിരുന്നു

വലിയ ഒരു വയലിന്റെ ഒത്ത നടുക്കാണ് ട്രെയിന്‍ പിടിചിട്ടിരിക്കുന്നത് ...വയലിന്റെ കരയിലൂടെ ആരൊക്കെയോ ടോര്‍ച്ചടിച്ചു പോകുന്നുണ്ട് .സഹയാത്രികരോക്കെ നല്ല ഉറക്കത്തിലാണ് ..വയലിന്റെ കരച്ചില്‍ ചെവിയില്‍ മുഴങുന്നുന്ടു, പഴയ വീട്ടിലെ ഉമ്മറത്ത്തിരിക്കും പോലെ തോന്നി .ലാപ്ടോപ് എടുത്തു മടിയില്‍ വച്ചു.......................ബ്ലോഗ്സ്പോറ്റ്‌ .കോം കമന്റുകളുടെ കുത്തൊഴുക്കാണ് .ഉണ്ണി എവിടെ പോയീ പുതിയ പോസ്റ്റ് കാണാന്‍ കാത്തിരിക്കുന്നു .വിശാല മനസ്കന്റെ അന്വേഷണം ഉണ്ണി നീ ഒരു മഹാനായ എഴുത്തുകാരനാണ്‌ ,വെറുതെ ഉഴപ്പരുത്‌ കുറുമാന്റെ ഉപദേശം ..ബൂലോകം ഉണ്ണിയെ കാത്തിരിക്കുന്നു .ഇന്നുച്ചക്കായിരുന്നു .അച്ഛനും അമ്മയും ജീവിചിരിക്കുന്നതിനാല്‍ ഉണ്ണിക്ക് ചിത ഒരുക്കിയില്ല .വണ്ടി വീണ്ടും ഇളകി തുടങ്ങി .വയല്‍ വിട്ടു പോരാന്‍ വണ്ടിക്കു സമയമായി...ഞാന്‍ ലാപ്ടോപ് അടച്ചു .വണ്ടിബൂലോകത്തിനും ലോകത്തിനും ഇടക്കുള്ള ഞരമ്പിലൂടെ ഓടിയെത്തുകയോ ഒടിപ്പോരുകയോ ആണ്

posted by R.K.Biju Kootalida @ 8:48 PM   16 Comments

Sunday, April 12, 2009

സൂര്യനു കീഴെ പുതുതായി യാതൊന്നുമില്ല (ഓ.ഹെന്രിയുറെ കഥയുടെ സ്വതന്ത്ര വിവര്‍ത്തനം)

രമേശനെ ഒന്നു കാണാന്‍ പോലും കിട്ടാതെ എത്ര ദിവസായി ",വെറുതെ ഒന്നു കാണാത്തതിലുള്ളതിനപ്പുറം സങ്കടം ദീപകിന്റെ ശബ്ദത്തിലുണ്ടായിരുന്നു .ഓന്റെ യാത്രാമൊഴി കേള്‍ക്കാതെ ഏത് സ്കൊച്ച് അടിച്ചിട്ടും ഒരു ലയം കിട്ടുന്നില്ല .ന്നാലും ഓന്‍ പുറത്തെറങാതിരിക്കുന്നത് ഒരു നല്ല കാര്യത്ത്തിനാണല്ലോ എന്നലോചിക്കുംബോഴാ ഒരാശ്വാസം. ഓനീ അടച്ചിട്ടെഴുതുന്നത് പുറത്ത് വന്നാ ലോകം അറിയുന്ന ആളാകും എന്നാ അവസാനം കണ്ടപ്പോ അവന്‍ പറഞ്ഞത്.... ആ സുധെന്റെ കാര്യാ കഷ്ടം ഒരു മരിച്ച വീട് പോലായ്ക്ക് എല്ലാം കൂട്യും.........


.പറ്റു പുസ്തകം തിരിച്ചു തരുമ്പോ ഗോപാലന്‍ നായര്‍ കൈയില്‍ തൊട്ടത് മനപൂര്‍്വ്വാണെന്ന് പിന്നീടുള്ള അയാളുടെ നോട്ടത്തില്‍ നിന്നും സുധയ്ക് മനസിലായി..രണ്ടാഴ്ചയായി രമേശേട്ടന്‍ റൂമില്‍ നിന്നും ഇറങ്ങാരില്ലെന്ന് ലോകം അറിഞ്ഞ്ഞ്ഞു തുടങ്ങിയിരിക്കുന്നു..സമൂഹം ഒരു വലിയ വിടനാണെന്ന് എവിടെയെന്കിലും എഴുതി വെക്കാന്‍ തോന്നി സുധയ്ക്ക് ..


.അച്ചന്റെ ചുമയ്ക്കുള്ള മരുന്നിനു അങ്ങടിയിലെക്ക് മേത്തെലെ സുനിലിനെ വിടണം .അച്ചന്റെ ക്ഷീണിച്ച ചുമ പോലും എഴുത്തിനെ ബാധിക്കുന്നും പറഞ്ഞ്ഞ്ഞുള്ള തെറി കേള്ക്കാം അടഞ്ഞ വാതിലിനുള്ളില്‍ നിന്നും


രമേശട്ടെന്റെ കഥകള്‍ ആദ്യം വായിക്കല്‍ ഞാനായിരുന്നു .കൊയപ്പംല്ലാന്നു ഞാന്‍ പറഞ്ഞ കഥകള്‍ അച്ച്ചടിച്ച്ച്ചു വന്നിട്ടുണ്ട് ,സ്കൂളിലും കോളേജിലും പഠിക്കാനായി വായിച്ച്ചതല്ലാതെ വേറെ കഥയൊന്നും ഞാന്‍ വായിച്ചിട്ടില്ല
.പക്ഷെ ഒര്മയുല്ലപ്പം തൊട്ട് ഞാന്‍ കഥ കേള്‍ക്കരുന്റായിരുന്നു.എന്നും രാത്രിയാവുംബോഴേക്കുംഫിറ്റായി വന്നിരുന്ന അച്ചന്‍ ചിരി അല്പം കൊട്ടി സാധു ബീഡി മോത്തുന്നതിന്റെ ഇടവേലെകളില്‍കഥ പറഞ്ജ്ഞ്ഞു കൊണ്ടേയിരുന്നു .ജീവിച്ചു തീര്‍ന്ന ജീവിതം വലിച്ചിട്ടും വലിച്ചിട്ടും തീരാത്ത കഥകളുടെ വര്‍ണ്ണ കടലാസുകലായി അച്ചന്‍ പുരത്തെയ്കിട്ടു കൊണ്ടിരുന്നു..നാടന്റെയും സാധു ബീഡിയുടെയും അച്ചന്റെ ചിരിയുടെയും ഇടയിലൂടെ ഒരച്ചന്‍ മകളോട് പറഞ്ഞ കഥകള്‍ ഞാന്‍ തൂണും ചാരി കേട്ടു കൊണ്ടിരുന്നു.


.നട്ടുച്ചയ്ക്ക് വയല്‍ വരമ്പിലൂടെ മുടിയഴിച്ചിട്ട് അതിസുന്ദരിയായ പെണ്ണ് നടന്നു പോകുന്നു ..അവള്‍ പോന്ന വഴിയിലേക്കു മാത്രം ഇരുട്ട് വന്നു മൂടിക്കൊണ്ടിരിക്കുന്നു ,ഇരുട്ട് മാത്രമല്ല ഇരുട്ടിന്റെ മണങ്ങളും ..നട്ടുച്ചയ്ക്ക് രാത്രിയുടെ ലഹരിയുള്ള കൊതിപ്പിക്കുന്ന തണുപ്പും മണവുമായി ഒരു സുന്ദരി ..കഥ കേട്ടു പേടിച്ചിരുന്ന എന്നെ കേട്ടിപ്പിടിച്ച്ച്ച് അച്ചന്‍ പറഞ്ജ്ഞ്ഞു ,കഥയെഴുതുന്ന ചെറുപ്പക്കാരെ അവളിങ്ങനെ മോഹിപ്പിച്ച് കൊണ്ടോകും ആരും തിരിച്ചു വരാറില്ല . ഞാനും ര്മെശേട്ടനും തമ്മിലുള്ള പ്രണയം അച്ച്ചനരിന്ജ്ഞ രാത്രിയായിരുന്നു അത് .........

എന്നിട്ടും ഞാന്‍ രമേശേട്ടന്റെ കൂടെ പോന്നു ...അച്ചന്‍ കഥ പറയുന്നത് നിര്‍ത്തി ,കേള്‍ക്കനരുമില്ലെമ്ങ്കില്‍ ആരും കഥ പറയില്ലായിരിക്കാം ........


ചില രാത്രികളില്‍ എന്റെ മൂക്കിന്‍ തുമ്പത്ത് നിന്നും പിന്‍ കഴുത്തില്‍ നിന്നുമൊക്കെ കഥ കിനിയാരുന്റെന്നു രമേശേട്ടെന്‍ പറയാറുണ്ടായിരുന്നു..


സഞ്ചിയിലെ സാധനങ്ങള്‍ മേശേപ്പുരത്തെക്ക് ചെരിയുന്നതിന്റെ ശബ്ദം കേട്ടാവം സില്‍വിയ വാതിലില്‍ മാന്തുന്നത് നിര്‍ത്തി തിരിഞ്ഞ്ഞ്ഞു നോക്കി ,പിന്നെ പതുക്കെ പിന്‍വാങ്ങി .ഞങ്ങള്‍ക്കിടയ്കുള്ള അനിഷ്ടം ഇപ്പോഴും മാറിയിട്ടില്ല . ഒരു മോളുണ്ടായ്ല്‍ ഇടാനായി രമേശേട്ടന്‍ കരുതി വെച്ച പേരായിരുന്നു സില്‍വിയ .എനിക്ക് കുട്ടികളുന്ടാവില്ലെന്നു ഡോക്ടര്‍ തീര്‍്ത്തു പറഞ്ഞ സമയത്താണ് ഒരു അഭയാര്‍്ഥിയുടെ ഭാവവുമായി ഈ പൂച്ച വന്നത് .സില്‍വിയ എന്ന് രേമെശേട്ടന്‍ വിളിക്ക്മ്പോള്‍ കുണുങ്ങി ചെല്ലുമെങ്കിലും ഒന്നു തല ചെരിച്ച്ച്ച് കുറ്റ ബോധത്തോടെ അവളെന്നെ നോക്കാറുണ്ടായിരുന്നു.


പക്ഷേ ഇപ്പോള്‍ വാതില്പുറത്തെ സ്നേഹത്തോടെയുള്ള മാന്തല്‍ പോലും കഥയെഴുത്തിനു തടസ്സമാവുന്നുണ്ട്.

.അടുത്ത വീട്ടിലെ നിര്‍്മലചേച്ചി തന്ന മത്തി മുറിക്കുബോഴാണു ഒരു കൊടുന്കാട്ടു പോലെ രമേശേട്ടന്‍ വാതില്‍ തുറന്നു വന്നത് ,വെറും രണ്ടാഴ്ച കൊണ്ടു ചോരയും നീരും ആകെ വറ്റിപ്പോയിരിക്കുന്നു ,അച്ചന്‍ പറഞ്ഞ കഥയിലെ യക്ഷിയെ എനികൊര്‍മ വന്നു .."വിചാരിച്ചതിലും ഭീകരമായ ക്ലൈമാക്സ് ,ആരോ എന്നെക്കൊന്റ്റ് എഴുതിക്കും പോലെ ,നമ്മുടെ ജീവിതം മാറി മറയാന്‍ പോകുന്നു ,ലോകത്ത് ഏതൊരു ഭാഷയിലും ഉണ്ടായതിലും വച്ച് ഏറ്റവും മഹത്തരമായ സൃഷ്ടി ഇതായിരിക്കും എന്നും പറഞ്ഞ്ന്ജ് എന്നെ പൂണ്ടടക്കം പിടിച്ചു .

എന്റെ ഓരോ അവയവത്തില്‍ നിന്നും ഓരോ കഥ കിനിയുന്നതായി തോന്നി..എനിക്കൊന്നു അന്ങാടിലെക്കെറങണ ,രണ്ടാഴ്ചയായി കുളിച്ചിട്ടു ,എങോട്ടായാലു കുളിച്ചിട്ടു പോയ മതി ......കുളിച്ച് പച്ച ജുബ്ബ യുമിട്ട് ഇറങ്ങിയപ്പോള്‍രമേശേട്ടന്‍ ലോകം കീഴടക്കിയ ഒരാളെ പോലെ തോന്നിച്ചു. ..ഈശ്വരാ സമാധാനമായി ...



തിരിച്ചു വരുമ്പോള്‍ കൈയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പും മറ്റൊരു പൊതിയുമുണ്ടു കൈയില്‍ .റൂമില്‍ കയറിയ പാടെ ഗോള്‍ഡ് ഫ്ലാക് സിഗരറ്റിന്റെ മണം വന്നു തുടങ്ങി ,ഇത്രയും ദിവസം വലിക്കാതെ എങ്ങെനെ ഒപ്പിച്ചു പോലും ,ഇതായിരിക്കും എഴുത്തിന്റെ ലഹരി ഉന്റെന്കി മറ്റൊന്നും വേണ്ട എന്ന് പറയുന്നത്
മീന്‍ ചട്ടി ഇറക്കി വെക്കുംബോഴാണ്‌ സില്‍വിയ കരഞ്ഞു കൊണ്ട് പുറത്തേക്കോടിയത് ,ഇരുട്ടത്ത് പുറത്തിറങാത്ത ആളാണ് .എത്ര വിളിച്ചിട്ടും വിളി കേള്‍ക്കുന്നില്ല .പെട്ടെന്ന് എനിക്ക് വല്ലാത്ത പേടി തോന്നി ...ഒരു കരച്ചിലോടെ ഞാന്‍ രേമെശേട്ടെന്റെ മുറിയിലേക്കോടി



ബോധം വരുമ്പോള്‍ ഞാന്‍ നിലത്തു കിടക്കുകയാണ് .ഫാനില്‍ കെട്ടിത്തൂങ്ങിയ രമേശേട്ടന്‍ അപ്പോഴും ആടുന്നുണ്ടായിരുന്നു .ചുരുട്ടിയെറിഞ്ഞ മാതൃഭൂമിയിലെ വായിച്ച താളുകള്‍ വികൃതമായി കീറിയിരുന്നു..പണ്ടു പുലിയായിരുന്ന ഒരു സാഹിത്യകാരന്റെ തിരിച്ചു വരവായി ഒരു ഗംഭീര കഥ ..മണിക്കൂറുകള്‍ക്കു മുന്പേ രേമെശേട്ടന്‍ എഴുതി തീര്‍ത്ത കഥയായിരുന്നു അത് . പരാജയപ്പെട്ട എന്റെ രമേശേട്ടന്റെ മുഖം കുറച്ചു നേരം ഞാന്‍ നോക്കിയിരുന്നു ,പിന്നെ എഴുതിയതൊക്കെയും കൂട്ടിയിട്ട് തീയിട്ടു ,തീനാളങ്ങള്‍ രമേശേട്ടന്റെ ആട്ടം ചുമരില്‍ അടയാളപ്പെടുത്ത്തുന്നത് വെറുതെ നോക്കിയിരുന്നു .......

posted by R.K.Biju Kootalida @ 3:29 AM   3 Comments

Tuesday, November 18, 2008

മുന്‍പേ പറക്കുന്ന കിളികള്‍


“ചന്ദ്രയാനൊന്നും മ്മളെ അംബിളി മാമ്മനെ തൊടാ‍നാവൂല്ലാ…ചെറിയതായപ്പം കണ്ടന്തിച്ചു നിന്നയിന്റെ ഗ്യാപ്പിലൂടെ ഒരുപാടുരുള അമ്മ തള്ളിക്കയന്റിയെന്റയാ ഈ ശാരീരം”,താങ്ക്സ്”.പൂര്‍ണ്ണ ചന്ദ്രനെ നോക്കി സുജിത് നന്ദിപൂര്‍വ്വം താങ്ക്സ് പറഞ്ഞു.
നിലാവില്‍ തിളങ്ങുന്ന വയല്‍ ഭംഗിയും കടന്ന് നീണ്ട മുറ്റത്തെ കിഴക്കെ കോണില്‍ ആലക്കു മുന്നിലായിട്ട മേശക്കു ചുറ്റിലുമായി ഞങ്ങള്‍ രാജീവന്‍ മാഷുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം ആഖോഷിക്കുന്നു .ഉടല്‍ വടിവുകളില്‍ തന്നെ ലഹരിയുന്ര്‍ത്തുന്ന ജോയ് ഡി ഫ്രാങ്കിനു ചുറ്റും ഗ്ലാസ്സുകള്‍ ദാഹവിവശരായി കാത്തു നില്കുന്നു .തീര്‍ന്നു പോയ വെള്ളം രാജീവന്‍ മാഷിലെ പുരുഷാധിപത്യത്തെ ഉണര്‍ത്തി .മദ്യപിച്ച ഭര്‍ത്താവിനു മുന്‍പില്‍ ഫെമിനിസം പറയരുതെന്നൊരു ചൊല്ല് റുമാനിയായിലുണ്ടെന്ന് ഷീലേച്ചി പറഞ്ഞത് ഓര്‍ത്തു കൊണ്ട്,ചുവന്ന പൂക്കളുള്ള നൈറ്റിയ്ല്‍് വെള്ളവുമായി സന്ധ്യചേച്ചി വന്നു……

അപ്പോഴെക്കും വെള്ളത്തിനു പകരം നിലാവു കൂട്ടി ഒരു ലാര്‍ജ് കൂടി വിട്ട് മാഷ് ബ്രഹ്മാവസ്ഥയിലെത്തിയിരുന്നു.പാത്രം വാങ്ങുമ്പോള്‍ വിരല്‍ സ്പര്‍ശം , മാഷിലെ പഴയ ഇടവഴിയിലെ കാമുകന്‍ പറഞ്ഞു.“ഐ ലവ് യു…“ ഒന്നങ്ങട്ട് തന്നാലുണ്ടല്ലോ “,ചേച്ചിയുടെ മറുപടി ഞങ്ങളുടെ ചിരികള്‍ക്കും മുകളില്‍ കയറിയിരുന്നു.“എട്ടില്‍ പടിക്കുന്ന മോനുണ്ടെന്ന് ഓര്‍മയില്ല പൊട്ടന്:“ കവിതയെഴുത്തിന്റെ അസുഖമുള്ളതു കൊണ്ട് ചേച്ചി പ്രാസമൊപ്പിച്ചതാണെന്ന് മാഷ് ഞങ്ങളെ ബോധവല്‍ക്കരിച്ചു .
“അന്നത്തെ വല്യൊരു സംഭവായിനും ഇവരെ പ്രണയം” മേശയുടെ കന്നി മൂലയില്‍ തലകുത്തി ഓഫായി എന്നു ഞങ്ങള്‍ കരുതിയിരുന്ന ആനന്ദേട്ടന്‍,ഫ്ലാഷ് ബാക്കിനു മുന്‍പത്തെ ധീര്ഖ മൌനം ഒരു പട്യാല പെഗ്ഗിലൊതുക്കി(ആദ്യം വെള്ളമൊഴിച്ച് അതിന് മുകളില്‍ മദ്യം , വെള്ളവുമായി കലരാതെ ഒഴിച്ച പെഗ് ) ,തുടര്‍ന്നു .”ശങ്കരന്‍ നായര്‍ (ടിയാന്റെ അച്ചന്‍ ) പ്രശ്നത്തില്‍ നേരിട്ടടപെട്ട കാര്യം ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമാണ് ബാര്‍ബര്‍ ഗംഗരേട്ടന്‍ അന്ന് സദ്ദാം ഹുസൈന്‍ സ്കഡ് പ്രയോഗിച്ച കാര്യം ചര്‍ച്ചയ്കെടുതത് , അയിന്റെ പിറ്റേന്ന് ഇവളെ മിലിട്ടറീലുള്ള ഏട്ടന്‍ പാതിര്യാട്ടെ എടയിലിട്ട് രാജീവനെ അടിച്ചേനു ശേഷം ഞാന്‍ 16 പ്രാവശ്യം ലീവ് സറണ്ടര്‍ ചെയ്തു” ഇപ്പോ പഞ്ചായത്ത് ആഫീസില്‍ ജോലി ചെയ്യുന്ന അനന്ദെട്ടന്‍് സംഭവത്തിന്റെ അക്കാല പ്രാധാന്യവും കാലഗണനയും ഒന്നു കൂടെ ക്രുത്യമാ‍ക്കിയ ശേഷം കന്നി മൂലേയിലെക്കു തന്നെ മടങ്ങി.
മദ്യപാനത്തിലെ പരമ്പരാഗത നിയമങ്ങളെ അപനിര്‍മിക്കുന്ന സുജിത്തിന്റെ കൈയിലായിരുന്നു ഞങ്ങളോരുത്തരുടെയും ബോധാബോധങ്ങളുടെ കടിഞ്ഞാണ് . എന്റെ ടേണ്‍ മറി കടന്ന് രാജീവന്‍ മാഷെ തേടി ഒരു “ഇളക്കാത്ത മീഡിയം സ്ട്രോങ് വെള്ളം കുറച്ച്“ വന്നു.
“ങ്ങളാരും അറിയാത്ത ഒരാളുണ്ടായിരുന്നു ഇന്റേം ഓളെം പ്രണയത്തില് ..,
ഓന്‍ കാരണാ ഞാള് കൂടുതലടുത്തതും കെട്ടീതും”.ലഹരിയുടെ വഴുക്കന്‍ പടവുകളില്‍ നിന്നും കുതറിയേറി ഞങ്ങള്‍ കണ്ണു മിഴിച്ചു..
“ഒരു കിളിയാ‍യിരുന്നു ഓന്‍ ”
“കിളികള്‍ ഇടനിലക്കാരായ കൊറെ കഥ ഞാനും വായിചിയ്ക്കി,ചെലവ് അന്റേതാണെന്നും വച്ച് ഗുണ്ടെറെക്കരുത്”.അത്യാവശ്യം പുസ്തകവായനയുടെ സൂക്കേടുള്ള നരേന്ദ്രന മാഷ്ക്ക് പറയാതിരിക്കാനായില്ല.
“ഇന്റെ കിളിക്ക് ചിറകുകളില്ലായിരുന്നു.കൈയില്‍ പിടിച്ചോണ്ടു നിന്ന ഫ്രഞ്ചു സാംസ്കാരികം ഉള്ളിലേക്കു കമഴ്ത്തി മാഷ് വികാരനിര്‍ഭരനായി

“ഇന്റെ കിളി ഒരു ക്ലീനറായിരുന്നു,കൂട്ടാലിട-ബാലുശ്ശേരി ബാലുശ്ശേരി-കൂ‍ട്ടാലിട റൂട്ടിലെ ജീപ്പ് ക്ലീനര്‍ (ആരോ പൈക്ക് വെള്ളം കൊടുത്ത കലത്തിനു മേല്‍ സിംബലിട്ടു,മാഷിന്റെ അമ്മ കോലായില്‍ വന്ന് ഒന്നു മൂളിയിട്ടു പോയി)
മദ്യം ഓര്‍മയറകളിലെ ക്ലാവുകള്‍ നീക്കിത്തുടങ്ങി
അന്നൊക്കെ മാഷ് സ്ക്കൂളിലേക്ക് അധികവും ജീപ്പിനായിരുന്നു പോകാറുണ്ടായിരുന്നത്.ഒരു ദിവസം ഇറങ്ങുമ്പോള്‍ അടുത്തിരുന്ന പെണ്‍ കുട്ടിയുടെ മാല ഷര്‍്ട്ടിലുടക്കി ,ഉടക്ക് പരിചയമായി,മാല കോര്‍ത്ത്‌ പോയത് തന്റെ മനസ്സിലാണെന്ന് മനസ്സിലായി വരുമ്പോഴെക്കും ,കോഴിക്കോട്ട് ബി.എഡി നു പടിച്ചിരുന്ന സന്ധ്യ ,മാഷുടെ സ്ഥാവര ജംഗമങ്ങളൊക്കെ പ്രണയത്തിന്റെ രജിസ്റ്റ്രാപ്പീസിൽ പൊന്നും വിലക്ക് രജിസ്റ്റ്രാക്കിയിരുന്നു.

പക്ഷെ ഞങ്ങളല്ലാതെ മൂന്നാമതൊരാൾ കൂടി ഇതെല്ലാം കാണുന്നുണ്ടായിരുന്നു.കണക്കു പടിപ്പിക്കുന്ന തനിക്കു പോലും പിടികിട്ടാത്ത ചില പ്രോബബിലിറ്റി തിരിമറികളിലൂടെ ,കൂട്ടാലിടയിൽ നിന്നും ജീപ്പ് സ്റ്റാർട്ടു ചെയ്യുമ്പോഴെക്കും ഞങ്ങളിരിക്കുന്നത് തൊട്ട് തൊട്ടായിരിക്കും എന്നവന്‍ ഉറപ്പു വരുത്തിയിരുന്നു.

(അതിനിടക്ക് തന്റെ പ്രണയത്തെ മാഷ് കല്ലാനോട് ഷാപ്പിലെ വാട്ടിയ ഇലയില്‍ മയങ്ങുന്ന പൊരിച്ച ഏട്ടയോട് ഉപമിച്ചതുണ്ടാക്കിയ കാവ്യമീമാംസ അലമ്പുകള്‍ സുജിത് മദ്യപരമായി ഒതുക്കി.)
ചില ദിവസങ്ങളിൽ അഞ്ചു രൂപ കൊടുത്ത് ബാക്കി വച്ചോ എന്നു പറഞ്ഞാലും രണ്ടാളുടെ എടുത്ത് ബാക്കി എന്റെ കൈയില്‍ വച്ച് അവന്‍ പറയും “പോട്ടെ മാഷെ,…പോക്വാ പോക്വാ റൈറ്റ്”
ഒരു ക്രിസ്മസ് പരീക്ഷാക്കാലത്ത് ഉച്ചക്ക് സ്കൂളില്‍ നിന്നും മടങ്ങി വരുമ്പോള്‍ ദേവിമുക്കു കഴിഞ്ഞപ്പോഴെക്കും ജീപ്പില്‍ ആളൊഴിഞ്ഞു.മുന്നില്‍ ഡ്രൈവറും രണ്ടാളും പിന്നില്‍ ഞാന്‍ മാത്രം.
ജീപ്പിന്റെ കൊമ്പത്തു നിന്നും കിളി ജന്മം തല്‍കാലം ഉപേക്ഷിച്ച് ചാഞ്ഞിറങ്ങി അവന്‍ എന്റ്ടുത്തിരുന്നു
“മാഷ്ക്ക് ടീച്ചറെ കെട്ടിക്കൂടെ“
കിളികളുടെ സ്വതസിദ്ധമായ വേഗത്തോടെ അവന്‍ ചോദിച്ചു .ഞാന്‍ ഞെട്ടി (കെട്ടാന്‍ മാത്രം ധൈര്യം എനിക്കില്ലായിരുന്നു.പ്രണയത്തിന്റെ ലക്ഷ്യം വിവാഹമല്ല എന്നൊരു സൈദ്ധാന്തിക പിന്തുണയും ഞാന്‍ കരുതി വച്ചിരുന്നു.)
മണിയൂര്‍ ടെക്സ്റ്റയില്സില്‍ നിന്നും അവള്‍ക്കിഷ്ടപ്പെടാഞ്ഞ നീല ബ്ലൌസു മാറ്റി കറുപ്പു വാങ്ങുന്നത്,വെളിച്ചെണ്ണയും പഞ്ചാരയും വാങ്ങാനുള്ള പിന്‍ വിളികള്‍ ,ശാന്ത ബാലക്രുഷ്ണനെ(ഗൈനക്) ആദ്യം കാണാന്‍ പോകുന്നതിന്റെ വിമ്മിഷ്ടം,കരപ്പന്‍ വന്ന കുട്ടനെയും കൂട്ടി വൈദ്യരെ കാണാന്‍ പോകുന്നത് ,ഏതോ തമിഴ് സിനിമ എഡിറ്റര്‍ എന്റെ തലക്കുള്ളില്‍ പണി തുടങ്ങി .ഓരോ സീനിനു പിന്നിലും എവിടെയോ മറന്ന മൂളാന്‍ കൊതിക്കുന്ന ഒരു മധുര ഗാനം വന്നു നിറഞ്ഞു അതോടെ എതിര്‍പ്പിന്റെ ബാലിശമായ കാരണങ്ങള്‍ ഓരോന്നായി …………… സൈദ്ധാന്തിക അടിത്തറയുടെ പില്ലറുകള്‍ സ്വയം ആടിത്തുടങ്ങി.
പ്രത്യയ ശാസ്ത്ര വിരുദ്ധത ഇല്ലെന്നും ,പ്രണയത്തിന്റെ ഏതോ ഒരു ലക്ഷ്യം വിവാഹമാണെന്ന് പിന്നീട് തിരിച്ചറിയുകയാണുണ്ടായതെന്നുമുള്ള പുതിയ അടവു നയവും,എന്തു വന്നാലും സന്ധ്യയെ കെട്ടുമെന്നുള്ള തീരുമാനവും കൂട്ടാലിട ജീപ്പിറങ്ങുമ്പോഴെക്കും എന്നോടൊപ്പമിറങ്ങിയിരുന്നു……
അന്നു ജീപ്പിറങ്ങി ഞാന്‍ കള്ളടിച്ച പോലെ നടന്നു പോയെന്നും ഞാന്‍ കൊടുക്കാതെ പോയ പൈസ അവന്റെ കൂലിയില്‍ പിടിച്ചെന്നും ,പിന്നീട് എന്നെയും സന്ധ്യയെയും ഒരുമിച്ചു കണ്ട ദിവസം അവന്‍ പറഞ്ഞു ചിരിച്ചു….ആ ചിരി ഓര്‍ത്തു മാഷ് ചിരിച്ചു കൊണ്ടേയിരുന്നു....
ഒഴിഞ്ഞ ജോയ് ഡി ഫ്രാങ്ക് വ്രുദ്ധയായൊരു വേശ്യയെപ്പോലെ തിരസ്ക്രുതയായി മേശയ്ക്കു കീഴെ കിടന്നു. നിലാവില്‍ കുഴഞ്ഞ നവംബര്‍ മഞ്ഞിലൂടെ അജയ് ടാക്കീസില്‍ നിന്നും സെക്കന്റ്‌ ഷോ ഇന്‍ടര്‍വെലലിന്‍ടെ പാട്ട് വേച്ചു വേച്ചു വരുന്നുണ്ട്…ഓരോരുത്തരും സ്വന്തം പ്രണയങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലകളിലാണ് . ഓര്‍മ്മകള്‍ കെട്ടിപ്പൊക്കിയ നിശ്ശബ്ദ്തയ്ക്കുള്ളിലൂടെ കൈയിട്ട് ഞാന്‍ രാജീവന്‍ മാഷെ തോണ്ടി,“ മാഷെ അക്കിളീന്റെ പേരെന്തായീനും”
വിവാഹം സ്വര്‍ഗത്തില്‍ വച്ചാണെങ്കില്‍ ആ സ്വര്‍ഗ്ഗം ജീപ്പാണെന്ന് തിരുപ്പുസ്തകം തിരുത്തി വായിച്ച രാജീവൻ ആറാമത്തെ പ്രദക്ഷിണവും കഴിഞ്ഞ് ദൈവ പുത്രനെ പ്പോലെ എന്നെ നോക്കി…
“ഇനികൊര്‍്മല്ല , ……………അല്ല ഇനിക്കറീല്ലായീനും, അന്നും ഇനിക്കറീല്ലായീനും”
“അല്ലേലും കിളിക്കൊരു പേരുണ്ടോ?” ആരോ ചോദിച്ചു.
“പക്ഷെ ഞാനെങ്കിലും ചോയിക്കേണ്ടതായിനും” മാഷ് കരയുന്നുണ്ടോ എന്നുറപ്പു വരുത്താൻ മാത്രം ബോധം എനിക്കു ബാക്കിയില്ലായിരുന്നു.



ലഹരിപ്പിറ്റേന്ന് ഞാന്‍ കിളികളെത്തേടിയിറങ്ങി,പക്ഷേ ജീപ്പിന്റെ കൊമ്പുകള്‍ ശൂന്യമായിരുന്നു.എന്റെ നാട്ടില്‍ കിളികളില്ലാതായിരിക്കുന്നു
പോക്വാ പോക്വാ റൈറ്റ്,ഇളകിത്തുടങ്ങിയ ജീപ്പിനൊപ്പം ഏതാനും ചുവടുകള്‍ ഒറ്റക്കുതിപ്പില്‍ സൈഡ് ഇന്‍ഡികകെററിനൂ മുകളില്‍ ഒരു കാല്‍ വച്ച് മറ്റേക്കാല്‍ അലസമായി വായുവിലിട്ട്………….ഓര്‍മ്മകള്‍ ഏറെയൊന്നും പിന്നിലല്ല.
ഞങ്ങളുടെ ആദ്യത്തെ ജീപ്പ് ഡ്രൈവർ മൂസക്കായും ,പുതിയ തലമുറയിലെ ‘മാളിച്ച ഷൈജുവും‘ ഒരു പോലെ പറയുന്നു “ഒക്കുന്നില്ല”… അന്വേഷണം മതിയാക്കി ഇബ്രായിക്കാന്റെ ചായപ്പീടികയിലേക്ക് കയറി .ചായപ്പീട്യയ്ക്ക് വല്യ മാറ്റമൊന്നുമില്ല. ഒരു പരിപ്പുവട തന്നേയ്ക്കിക്കാ എന്ന മറുപടിയിലേക്ക് സൂക്ഷിച്ചു നോക്കിയ ഇബ്രായിക്കാന്റെ മോത്ത് ആ പഴയ ചിരി വിടര്‍ന്നു ..ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും സര്‍ഗചിത്ര ആrട്സ് &സ്പോട്സിന്റെ പൂളക്കറി കണക്കുഅകള്‍ തീര്‍ക്കാതെ മുങ്ങിയ ഖജാന്‍ ജിയെ എളുപ്പം മറക്കാനാകുമോ..

“സ്ക്കൂളിന്റെ അപ്രൂവല്‍ പോയി ` മാഷമ്മരെ കാര്യം കഷ്ട്ട്ത്തിലായി“
“അല്ലേലും മാഷമ്മാരെ വെണ്ടന്നല്ലെ പറയുന്നത്...“
“മ്മളെ പോസ്റ്റാപ്പീസു എടുക്കപ്പെട്ടു പോയി,കാദർക്കാനെ വിയാറെസ്സു കൊടുത്തു പറഞ്ഞയച്ചു.(സഞ്ചിയിലെ കത്തിലെ അഡ്രസ്സും ഞങ്ങളുടെയൊക്കെ മുഖങ്ങളും കമ്പയര്‍ ചെയ്യുന്ന അല്‍ഗോരിതം മനസ്സിലിട്ട്,സ്കാന്‍ ചെയ്യുന്ന കണ്ണുകളുമായി ,മെലിഞ്ഞൊട്ടിയ കാദര്‍ക്ക ). ചായപ്പീടിക ഇപ്പോഴും വാര്‍ത്തകള്‍ കൈമാറ്റം ചെയ്യുന്നുണ്ട്.
വാര്‍ത്തകള്‍ വന്നലച്ചു കൊണ്ടിരിക്കുന്നു.ആര്‍ക്കൊക്കെയോ എവിടെയൊക്കൊയോ ഒക്കുന്നില്ല. ഓരോരുത്തരായി പറന്നകലുന്നു.കൂടു വച്ച മരങ്ങള്‍ വെട്ടി മുറിക്കുന്നതു വരെ വെറുതെ കാത്തിരിക്കുന്ന കുറെ ജന്മങ്ങള്‍ ബാക്കിയാവുന്നു .
“ചായക്കൊന്നും പഴെ ഒരു ഉഷാറില്ല മോനെ.”
പാതി നിര്‍ത്തിയ ചായഗ്ലാസ് കണ്ടാവാം ഇബ്രായിക്ക പറഞ്ഞു..
അതെ പഴയ ഒരു ഉഷാറില്ലെന്ന് മനസ്സില്‍ പറഞ്ഞ് ഞാനിറങ്ങി……..
പഴയ ദരിദ്ര ഭൂതകാലം അറിയാവുന്ന എന്നെ കണ്ടപ്പോള്‍ , അടുത്തിടെ റോഡായി മാറിയ ഇടവഴി, ചമ്മല്‍ മാറ്റാനായി ഇരുട്ട് പുതച്ചു തുടങ്ങിയിരുന്നു.

ചുവന്നു കലങ്ങിയ ആകാശത്തൂടെ പറന്നകലുന്ന നിസ്സഹയമായ ചിറകടിയൊച്ചകള്‍ ..
കിളി മുന്‍പേ പറന്നു പോയെന്നെ ഉള്ളൂ………..

posted by R.K.Biju Kootalida @ 10:21 AM   13 Comments

Monday, August 25, 2008

അസൂയ

പുഴക്കരെ വീടുള്ള ആരും പറയും ഓര്‍മയിലെ
വെള്ളപ്പൊക്കത്തില്‍ നനഞ്ഞൊരു കഥ…………..
കൌമാരം കടന്നവരെല്ലാം പറയും വളപ്പൊട്ടു
മണക്കുന്ന ഒരു പ്രണയ കഥ…..
ഇപ്പോഴും വെടിപ്പുക പറക്കുന്ന ഒരു കഥയെങ്കിലും
വെചു മറന്നേ ഓരോ പട്ടാളക്കാരനും അവധി
വണ്ടി കയറാറുള്ളൂ….
മരിക്കുബ്ബോഴും കാര്‍ത്യായനി കണ്ണുകൊണ്ടൊരു
കഥയിട്ടേച്ച് പോയത് കഥയല്ലെന്ന് കുമാരേട്ടന്റെ
പുതിയ കഥ…….
നാലുപാടു നിന്നും ജീവിതം വളഞ്ഞിട്ടും നാ‍മോരുത്തരും
ഇത്തിരി ബാക്കിയായിടത്ത് പുതിയൊരു
കഥ പറയുന്നു….
എന്നിട്ടും ചിലര്‍ ,ചിലര്‍ പറയുമ്പോള്‍ , മാത്രം
കഥയൊഴിഞ്ഞ് കഥയില്ലാതെ ,കേട്ടിരുന്നു പോകുന്നു….…………..

posted by R.K.Biju Kootalida @ 10:26 AM   13 Comments

Friday, August 22, 2008

Special Ecnomic Zone(SEZ) ഹാ എത്ര സുന്ദരമായ പദം............

മരിച്ചു പോയ അച്ചനോ,റെയ്പ്പു ചെയ്യപ്പെട്ട പെങ്ങളോ,
ലീവനുവദിക്കാന് പോന്ന കാരണങളല്ല….
പ്രതിഷേധമുണ്‍ടെങ്കില് സ്മോക്കേഴസ് റൂമിനപ്പുറ
ത്ത്സ്ട്രൈക്കേഴ്സ് റൂമുണ്ടല്ലോ…
പിന്നണിയില് ചോര തുടിക്കും മുദ്രാവാക്യഅങ്ങളുണ്ട്.
തിരഞ്ഞെടുക്കാം,ചുമരിലെ ചെഗുവേരയെ തൊടരുത്,
വൃത്തിയായിസൂക്ഷിക്കുക………..
അല്ലെങ്കില് തന്നെ എല്ലാ വെള്ളിയാഴ്ചയും
പത്തുമിനുട്ട് സമരം ചെയാമല്ലൊ…….

posted by R.K.Biju Kootalida @ 11:40 AM   4 Comments

Wednesday, July 9, 2008

പഴയ പള്ളിക്കൂടമേ നന്ദി



നിന്റെ കന്നു വാഴയുടെ നല്ല കൂമ്പിനുള്ളത്
നിന്റെ തന്നെ കൂമ്പടയ്ക്കുമ്പൊഴും നീ
ഡോക്ടറാവണാം എന്നാറ്റിയാറ്റി പറഞ്ഞിരുന്നു…

ഫിഫ്റ്റി-ഫിഫ്റ്റി എന്നാലൊരു കൂടിയ മധുരമുള്ള
ബിസ്കറ്റാണെന്ന് ഇന്നലെ നിന്റെ അനിയത്തി
പരഞ്ഞു ചിരിച്ചു,ശൂദ്ര വിദ്യാഭ്യാസം ആഗലേയം
അവൾക്കു ഭിക്ഷയായും, വെളിപാടായി വരുമെന്ന
പൂതിയും നൽകുന്നുണ്ട്..

പന്ത്രണ്ടു വരെ പാൽ‌പ്പായസം പിന്നെ നീ
ഏട്ടനെപ്പോലെ വിഷപ്പായസം കുടിക്കേണ്ടി
വരില്ല,രാമേട്ടന്റെ അനാദിപ്പീടികയിൽ തെക്കോട്ട്
തൂങിയാടുന്ന ഇളയ ടൂറിസം മാപ്പിൽ നിന്നെ
ചുവപ്പായി അടയാളപ്പെടുത്തിയിരിക്കുന്നു….

പ്രതീതി യാഥാർത്ഥ്യങൾക്കിടയ്ക് ഞാൻ
ചെയ്യാൻ മറന്നു പോയ ആത്മഹത്യയ്ക്ക്,
പഴയ പള്ളിക്കൂടമേ ന
ന്ദി

posted by R.K.Biju Kootalida @ 10:16 PM   7 Comments

കരഞ്ഞത്….

രണ്ടു ദശാംശ സ്ഥാനമെങ്കിലും തിട്ടമായി അവനളന്നിട്ട
നിന്റെ പ്രണയെത്തെക്കുറിച്ചോർത്താവാം……….

ചിരിക്കുമ്പോഴടയുന്നാ കണ്ണുകളാൽ, മരിച്ചു പോയ
അനിയൻ കൊഞ്ചി വാങിയ മിഠായിക്ക്ഷ്ണങളാവാം….

കീറിയെറിഞ്ഞിറങിപ്പോകുമ്പോൾ കണ്ട അഴുകിയ
വാത്സ്ല്യ് മാവാം……

അല്ലെങ്കിൽ അൽ‌പ്പം മുൻപു മാത്രം പെയ്തു തീർന്ന
ദുരന്താനായികയുടെ കണ്ണീർ ബാക്കിയുമാവാം……

വഴി വിളക്കുകളും മഴയും ,ഇരുളിൻ കൂര മാന്തി കയറിയിറങുന്നാ
വിശുദ്ധ സൈഡ് ഗ്ലാസിലേക്ക് ഇതിനൊന്നിനുമല്ലെങ്കിൽ
എന്തിനാണു സഹയാത്രികേ നീ
കരഞ്ഞിറങിക്കൊണ്ടിരിക്കുന്ന്ത്
………..

posted by R.K.Biju Kootalida @ 9:54 PM   0 Comments

Wednesday, March 19, 2008

മതെതര ഓര്‍ക്കൂട്ട്.....

നേര്‍ക്കു നേര്‍ നോട്ടങളിലെ മുള്ളുകളും,പുറംമ്പോക്കുകളിലെ ഏകാന്തതയും,പറിഞ്ഞു പോരുംമ്പോളുള്ള വേദനയും ഇല്ലെന്നു കേട്ടാണു ഇവിടെയെത്തിയെത്.പൂജ്യുത്തിനും ഒന്നിനും ഇടക്കുള്ള ഈ ലോകം സമത്വസുന്ദരമാണെന്നു കേട്ടിരുന്നു.ഇറാഖിലെ പട്ടിണി കിടക്കുന്ന കുഞ്ഞുങളോട് സങ്കടപ്പെടാനും,ഇസ്ലാമാബാദിൽ മരുന്നു കട നടത്തുന്ന അസീസിനൊട് സ്നേഹപ്പെടാനും,ബുഷിനെതിരെ രോഷത്തിന്റെ മുന്നണിയുണ്ടാക്കാനും,എഡിബി രേഖകള് വലിച്ചു നീര്‍ത്തി നോക്കാനും സ്വാതന്ത്ര്വമുള്ള ഏക മാധ്യമം
ഇടക്കെത്തിപ്പെട്ട ഓര്‍ക്കുട്ടില്‍ സ്നേഹതാപങളുടെ ഡിജിറ്റൽ വിയര്‍പ്പും നിശ്വാസവും ഉണ്ടായിരുന്നു.ഓര്‍ക്കുട്ടില്‍ വെറുതെ നടക്കാനിറങ്ങിയ
ഒരു ദിവസം പെട്ടെന്ന് മുന്നിലൊരു കമ്മ്യൂണിട്ടി--നംബൂതിരി ,കയറി നോക്കി, 21 നൂറ്റാണ്ടല്ലെ എന്നാ പേടിക്കാനാ…,ഇന്ത്യയില്‍ ബീഹാറിലോ ആന്ദ്രയിലോ ഏതോ ചില കുഗ്രമാങ്ങളിലെ ഇപ്പോള്‍ ജാതി വ്യവസ്ഥ നിലവിലുള്ളൂ എന്നാണ് വിവരമുള്ള സാംസ്‌കാരിക ജീവികള്‍ പറയുന്നത് .ഓം എന്നെഴുതിയ പ്രൊഫൈല്‍ ഫോട്ടോ ക്ലിക്കി(പൂക്കുട്ടിയെ മനസ്സില്‍ ധ്യാനിച്ച് ) അങ്ങട്ട് കടന്നു.എടുത്തിട്ട പോലെ നാലുകെട്ടിന്റെ തിരുമുട്ടത്ത്തിലാണ് വീണത് , നാലും കൂട്ടി മുറുക്കി തിരുവാതിര കാണുന്ന ആഡ്യന്‍ നംബൂര്യാറ് വെടി പൊട്ടിച്ചങനെ ഇരിക്കുന്നു‍,കോളാമ്പി പിടിക്കാന്‍ ഒരു കോന്തന്‍ വളഞ്ഞ കുത്തി നില്‍ക്കുന്നുണ്ട്‌ …….പെട്ടെന്നാണ് താണ ജാതിയാണെന്ന ഓര്‍മ വന്നത് ,ഒരാന്തലോടെ,,ഇല്ലത്തിന്റെ വടെക്കെ മുറ്റം വഴി ചാടി ഇറങിയെത് ഒരു ഓറ്ക്കൂട്ടിയന്‍ ഇടവ്ഴിയിലാണ്.വേലിക്കല് ഒരു ലിങ്ക് അസംബന്ധമായി നില്‍ക്കുന്നു നായര്‍ കമ്മ്യൂണിട്ടി.ഡിജിട്ടല് ചൂട്ടുമായി ഇതിലെ ആരെങ്കിലും പൊകാറുന്ഡൊ എന്നറിയില്ല…
നായര് കമ്മ്യൂനിട്ടിയില് മലബാര് നായര്,തെക്കന്‍ നായര്,വ്യാപാരീ നാ‍യര് ,മേനോന്‍ തുടങിയ സകലമാന നായമ്മാർക്കും വെവ്വേറെ കരയോഗ ലിങ്കുകളുണ്ട്…….
ഒരു പുലയ കമ്മ്യൂനിട്ടിയോ,പറയ കമ്മുണിട്ടിയോ ഇല്ല എന്നാണ് ഓര്‍ക്കുട്ട് സെര്‍ച്ച് ഉത്തരം ത ന്നത്.ഇനി ഉണ്ടെങ്കിൽ പെണ്ണുങൾ മാറു മറക്കാത്ത ഫോട്ടൊ കൊടുക്കണം എന്ന ഒരു തിട്ടൂരം ഇറങിക്കൂട എന്നില്ല.എങാനും ഒരു താണ ജാതിയില് പെട്ടവന്‍, profilil ജാതി കാണിച്ചവൻ ഒരു നംബൂരി കമ്മ്യൂണിട്ടിയില് കയറിപ്പോയാല് ആരാണാവോ ശുദ്ധികലശം നടത്തുക…………….
.കൂട്ടരെ,നമുക്കിനിയും ഇതു പോലെ കമ്മ്യൂനിട്ടികളുണ്ടാവണം..ഇളം പച്ച കലര്‍ന്ന ഓര്‍ക്കൂട്ടിയൻ വിന്‍ഡൊകളില് നമുക്ക് ഇല്ലിക്കണ കൊണ്ട് വേലി കെട്ടണം.പ്രവേശനം നായര്‍ക്കു മാത്രം,അല്ലെങ്കില്‍ നംബുരീക്ക് മാത്രം.
ഇന്നും സാറു നംബൂരിയാണെന്നറിഞ്ഞാല്‍ പുളകം കൊള്ളുന്ന ,സഖാവു നംബൂരിയാകുമ്പൊള്‍ ഉശിരു കൂടുന്ന കേരളീയ മനസിനു ഓര്‍ക്കുട്ടിനു നല്‍കാന്‍ ഇത്രൊയൊക്കെയെ ഉണ്ടാകൂ...
വിവേകാനന്ദൻ പറയാനുള്ളത് പണ്ടെ പറഞ്ഞു.

posted by R.K.Biju Kootalida @ 1:20 AM   13 Comments

Monday, February 18, 2008

Lost world


കുരുക്കഴിച്ച് മുന്നില്‍ നടക്കുന്നയാള്‍ക്ക്
താളപ്പിഴകളില്ല...........
അഴിഞ്ഞു നിവരുന്ന ഓരൊ ചാണും
പിടഞ്ഞെണീക്കും മുന്‍പെ ഞാന്‍
ചേര്‍ത്തൊതുക്കി പിടിക്കുന്നുണ്ടു...
പിന്നിലുപേക്ഷിക്കുന്നത്, ഓരങളില്‍
ഉറവൂറുന്നത് എന്തെന്നോര്‍ക്കുംബൊഴെക്കും-
അടുത്ത ചുരുള്‍ ഫണമുയര്‍ത്തി നിവരുകയായി....
.

posted by R.K.Biju Kootalida @ 2:37 AM   2 Comments