Monday, August 25, 2008

അസൂയ

പുഴക്കരെ വീടുള്ള ആരും പറയും ഓര്‍മയിലെ
വെള്ളപ്പൊക്കത്തില്‍ നനഞ്ഞൊരു കഥ…………..
കൌമാരം കടന്നവരെല്ലാം പറയും വളപ്പൊട്ടു
മണക്കുന്ന ഒരു പ്രണയ കഥ…..
ഇപ്പോഴും വെടിപ്പുക പറക്കുന്ന ഒരു കഥയെങ്കിലും
വെചു മറന്നേ ഓരോ പട്ടാളക്കാരനും അവധി
വണ്ടി കയറാറുള്ളൂ….
മരിക്കുബ്ബോഴും കാര്‍ത്യായനി കണ്ണുകൊണ്ടൊരു
കഥയിട്ടേച്ച് പോയത് കഥയല്ലെന്ന് കുമാരേട്ടന്റെ
പുതിയ കഥ…….
നാലുപാടു നിന്നും ജീവിതം വളഞ്ഞിട്ടും നാ‍മോരുത്തരും
ഇത്തിരി ബാക്കിയായിടത്ത് പുതിയൊരു
കഥ പറയുന്നു….
എന്നിട്ടും ചിലര്‍ ,ചിലര്‍ പറയുമ്പോള്‍ , മാത്രം
കഥയൊഴിഞ്ഞ് കഥയില്ലാതെ ,കേട്ടിരുന്നു പോകുന്നു….…………..

posted by R.K.Biju Kootalida @ 10:26 AM   13 Comments

Friday, August 22, 2008

Special Ecnomic Zone(SEZ) ഹാ എത്ര സുന്ദരമായ പദം............

മരിച്ചു പോയ അച്ചനോ,റെയ്പ്പു ചെയ്യപ്പെട്ട പെങ്ങളോ,
ലീവനുവദിക്കാന് പോന്ന കാരണങളല്ല….
പ്രതിഷേധമുണ്‍ടെങ്കില് സ്മോക്കേഴസ് റൂമിനപ്പുറ
ത്ത്സ്ട്രൈക്കേഴ്സ് റൂമുണ്ടല്ലോ…
പിന്നണിയില് ചോര തുടിക്കും മുദ്രാവാക്യഅങ്ങളുണ്ട്.
തിരഞ്ഞെടുക്കാം,ചുമരിലെ ചെഗുവേരയെ തൊടരുത്,
വൃത്തിയായിസൂക്ഷിക്കുക………..
അല്ലെങ്കില് തന്നെ എല്ലാ വെള്ളിയാഴ്ചയും
പത്തുമിനുട്ട് സമരം ചെയാമല്ലൊ…….

posted by R.K.Biju Kootalida @ 11:40 AM   4 Comments